കേരളത്തിലാദ്യമായി കണ്ണൂരിൽ ഇനി റോബോട്ടുകൾ ഭക്ഷണം വിളമ്പും. ‘ബീ അറ്റ് കിവിസോ’ എന്ന റസ്റ്റോറന്റിലാണ് ഭക്ഷണം വിളമ്പാൻ റോബോട്ടുകൾ തയ്യാറായി നിൽക്കുന്നത്.അലീന, ഹെലൻ, ജെയിൻ എന്നീ മൂന്ന് റോബോട്ട് സുന്ദരിമാരാണ് അതിഥികളെ സ്വീകരിക്കാനായി ഹോട്ടലിൽ കാത്തുനിൽക്കുന്നത്. അഞ്ചടി ഉയരമുള്ള ഈ റോബട്ടുകളാണ് തീൻമേശകളിൽ ഭക്ഷണമെത്തിക്കുക. ഭക്ഷണവുമായി പോകുന്നതിനിടെ വഴിയിൽ തടസ്സങ്ങളുണ്ടായാൽ അത് മാറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങളും റോബോട്ടുകൾ പുറപ്പെടുവിക്കും. നാലടി മാത്രം ഉയരമുള്ള മൂന്ന് കുഞ്ഞൻ റോബട്ടുകളെ കുട്ടികൾക്കൊപ്പം കളിക്കുന്നതിനായി ഹോട്ടലിലെ വിവിധയിടങ്ങളിൽ ഒരുക്കി നിർത്തിയിട്ടുണ്ട്.കണ്ണൂരിന്റെ ഭക്ഷണപ്രേമം കണക്കിലെടുത്ത് തന്നെയാണ് സംരംഭം കണ്ണൂരിൽ തുടങ്ങിയത്. മാത്രമല്ല ആദ്യമായി റോബോട്ട് വെയ്റ്റർമാരെ കേരളത്തിന് പരിചയപ്പെടുത്തിയെന്ന പേരും ഹോട്ടലിന് ഉണ്ടാകും. റോബോട്ട് പരീക്ഷണം വിജയിക്കുന്നതോടെ സംരംഭം വ്യാപിപ്പിക്കും..
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…