ബിഗ് ബോസ് ഗ്രാൻഡ് ഫിനാലയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ല, റോക്കി

Follow Us :

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഫിസിക്കൽ അസ്സോട് ഉണ്ടാക്കി പുറത്തായ താരമായിരുന്നു അസി റോക്കി. സഹമത്സരാർത്ഥിയായ സിജോയെ കയ്യേറ്റം ചെയ്തതിന്റെ തുടർന്നാണ് റോക്കിയെ ഹൗസിൽ നിന്നും പുറത്താക്കുന്നത്. ഹൗസിൽ നിന്നും പുറത്തായതിന് ശേഷം തന്റെ സോഷ്യൽ മീഡിയ വഴി ബിഗ്ഗബോസ്സുമായി ബന്ധപ്പെട്ട വിശേഷങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ് ഫൈനലിൽ എതാൻ ദിവസങ്ങൾ മാത്രമേ ബാക്കി നിൽക്കെ ഒരു പതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് റോക്കി. തന്നെ ബിഗ്ഗ്‌ബോസിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് വിളിച്ചിട്ടില്ലായെന്നും ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല ഇനി ലഭിക്കുമോ എന്നറിയില്ല എന്ന് പറഞ്ഞുകൊണ്ട് ഹൗസിൽ തനിക്ക് ഇഷ്ടപ്പെട്ടവർക്ക് വേണ്ടി വോട്ടും ചോദിക്കുകയാണ് റോക്കി. താൻ രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ ഇങ്ങനൊരു വീഡിയോ ഇടുന്നതെന്നും തന്നെ ഏവരും അരിഞ്ഞതും പരിചയപ്പെട്ടതും ബിഗ്ഗ്‌ബോസ്ഇലൂടെയാണ് അതുകൊണ്ട് തന്നെ ചില കാര്യങ്ങൾ എല്ലാവരോടും പറയണമെന്നു തോന്നി എന്ന് പറഞ്ഞുകൊണ്ടാണ് റോക്കി വീഡിയോ തുടങ്ങുന്നത്.

rocky
rocky

ബിഗ്ഗ്‌ബോസിന്റെ ഫൈനൽ വരൻ പോകുകയാണ് എല്ലാ മത്സരാര്ഥികളും ഫൈനലിൽ ഉണ്ടാകുന്നതാണ് എന്നാൽ തനിക്ക് ഇതുവരെയും ബിഗ്ഗ്‌ബോസിന്റെ ഭാഗത്തു നിന്നും തനിക്ക് ഒരു അറിയിപ്പും കോളോ ഒന്നും ലഭിച്ചിട്ടില്ലയെന്നും ഫൈനലിൽ നിന്നും തന്ന ഒഴിവാക്കിയിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലയെന്നും റോക്കി വിഡിയോയിൽ പറയുന്നു. റോക്കി ഫൈനലിൽ പോകുന്നുണ്ടോയെന്ന് തന്നോട് ഏവരും ചോദിക്കുന്ന കാര്യമാണ് അതിനുള്ള ഉത്തരം കൂടിയാണ് ഇപ്പോൾ നൽകുന്നതെന്നും അസി റോക്കി പറയുന്നു. മാതൃത്ത്വമല്ല ഋഷി അർജുൻ തുടനകിയ മത്സരാർത്ഥികൾക്ക് വോട്ടു നൽകി സപ്പോർട് ചെയ്യണെമെന്നും റോക്കി പറയുന്നുണ്ട്. റിഷി അർജുൻ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ ഇഷ്പ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് വോട്ട് കൊടുക്കണമെന്നും സപ്പോർട് ചെയ്യണമെന്നും തീം ഡെന് എന്നുള്ള രീതിയിലാണ് താൻ ചോദിക്കുന്നതെന്നും റോക്കി പറയുന്നു. ബിഗ്ഗ്‌ബോസിൽ നിന്നും ഇറങ്ങിയ ഒട്ടുമിക്ക ആളുകളും ഒന്ന് രണ്ട് ആളുകൾ ഒഴികെ എല്ലാവരും തന്നെ വിളിച്ചുവെന്നും റോക്കി പറയുന്നുണ്ട്. നിരവധി പേരാണ് റോക്കിയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്. റോക്കി നടത്തിയ ഫിസിക്കൽ അസോളറിനെതിരെയാണ് ഇപ്പോഴും ഒട്ടുമിക്ക ആളുകളും കമന്റുകൾ കുറിക്കുന്നത്.

rocky
rocky

അതേസമയം ഫിനാലെ അടുത്തതോടെ കഴിഞ്ഞ കുറച്ചു ദിവസനങ്ങളിലായി മത്സരർത്ഥികളുടെ റീ എട്രികളെക്കുറിച്ചായിരുന്നു ചർച്ചകൾ മുഴുവൻ. ജൂൺ 8 മുതൽ മത്സരാർത്ഥികളുടെ റീഎൻട്രികൾ നടക്കുകയാണ്. എന്നാൽ റോക്കിയും സിബിനും ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് വരില്ലെന്നും ബിഗ്ഗ്‌ബോസ് അറിയിപ്പ് നൽകി വിളിച്ചിട്ടില്ലെന്നും വിവരങ്ങൾ വന്നിരുന്നു. കാരണം മറ്റൊന്നുമല്ല ബിഗ്ഗ്‌ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫിസിക്കൽ അസോൾട് നടത്തിയ മത്സരാര്ഥിയായിരുന്നു റോക്കി. മുൻ സീസണിൽ ഫിസിക്കൽ അസോൾട് നടത്തി പുറത്തായ റോബിനെ ഫൈനലിലേക്ക് വിളിച്ചിരുന്നു അതുകൊണ്ട് തന്നെ എന്തുകൊണ്ട് റോക്കിയെ വിളിച്ചില്ല എന്ന ചോദ്യവും നിലവിലുണ്ട്. എന്നാൽ റോബിൻ തള്ളിയതുപോലെ നിസ്സാരമായ ഒരു ഫിസിക്കൽ അസോൾട് ആയിരയുന്നില്ല രോഗി നടത്തിയത്. റോക്കിയുടെ മർദ്ദനമേറ്റ് സഹമത്സരത്തി സിജോയ്ക്ക് വലിയ ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു സർജറി വരെ കഴിയുകയുണ്ടായിരുന്നു. അതുകൊണ്ടൊക്കെ യാണ് റോക്കിയെ ഫെനലിലേക്ക് വിളിക്കാതിരുന്നത്. ഇനി സിബിന്റെ കാര്യത്തിലേക്ക് വരുമ്പോൾ സിബിൻ പുറത്തിറങ്ങിയ ശേഷം നടത്തിയ വെളിപ്പെടുത്തൽ ബിഗ്ഗ്‌ബോസ് ഷോയുടെ തന്നെ നിലനിൽപ്പിനെ ബാധിക്കുന്ന ഒന്നായിരുന്നു. മാത്രമല്ല അതേത്തുടർന്ന് ബിഗ്ഗ്‌ബോസിനെതിരെ വലിയ വിവാദങ്ങൾ വരെ കത്തിക്കയറുകയുണ്ടായിരുന്നു. സിബിൻ തുടങ്ങി വെച്ച ആരോപണങ്ങൾ അഖിൽ മാരാർ ഏറ്റെടുക്കുകയും പിന്നീട് അത് വാർത്തകളിൽ അവരെ ഇടം പിടിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടൊക്കെ തന്നെ റോക്കിക്കും സിബിനും ഫൈനലിലേക്ക് ക്ഷണമില്ല എന്നാണ് ഇതുവരെ അറിയാൻ സാധിക്കുന്നത്.