Bigg boss

ബിഗ് ബോസ് വിജയിയുടെ കാര്യത്തിൽ താൻ നിരാശനാണ്, റോക്കി

സിജോയെന്ന മത്സരാർത്ഥിയുടെ മുഖത്തിടിച്ച് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ വിവാദതാരമായി മാറിയ ആളാണ്‌ അസി റോക്കി. ഇതോടെ ബിഗ് ബോസിലെ നിയമലംഘനത്തിന്റെ പേരില്‍ അസി റോക്കിയെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഫിനാലെ വീക്കില്‍ പോലും അസിക്ക് റോക്കിയ്ക്ക് തിരികെ വരാന്‍ സാധിച്ചിട്ടില്ല. അതേസമയം ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം സോഷ്യല്‍ മീഡിയയില്‍ നിരന്തരം ബിഗ് ബോസിനെക്കുറിച്ച് സംസാരിച്ചും മറ്റും അസി റോക്കി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ബിഗ് ബോസ് വീട്ടിലെ റോക്കി മാത്രമല്ല, പിനീട് റോക്കിയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. റോക്കിയുമായി ബന്ധപ്പെട്ട് ചര്‍ച്ചയായി മാറിയ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു റോക്കിയുടെ വീടായ റോക്കി മാന്‍ഷന്‍. നേരത്തെ നടിയും മുന്‍ ബിഗ് ബോസ് താരവുമായ അനു ജോസഫ് തന്റെ വീടെന്ന് പറഞ്ഞ് ഹോം ടൂർ വീഡിയോ കാണിച്ചതും ഇതേ വീട് ആണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. ഇതോടെ റോക്കിയും അനു ജോസഫും തമ്മിലുള്ള ബന്ധം എന്തെന്ന ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറാറുണ്ട്.

rocky

റോക്കിയും അനുവും ഒരുമിച്ചുള്ള വീഡിയോകളും ഇതിനിടെ ചര്‍ച്ചയായി മാറുകയുണ്ടായി. നേരത്തെ അനു പങ്കുവച്ച ഹോം ടൂർ വീഡിയോയിലും റോക്കിയുണ്ടായിരുന്നു. ഇപ്പോഴിതാ താനും അനു ജോസഫും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് റോക്കി. ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് റോക്കിയുടെ തുറന്നു പറച്ചില്‍. റോക്കിയുടെ വീട് എന്തുകൊണ്ടാണ് അനു തന്റെ വീടെന്ന പേരില്‍ ഹോം ടൂര്‍ കാണിച്ചതെന്നായിരുന്നു അവതാരകയുടെ ചോദ്യം. എന്നാല്‍ ഇതൊക്കെ മോശമാണെന്നായിരുന്നു റോക്കിയുടെ ആദ്യ പ്രതികരണം. അനു ജോസഫ് ഇപ്പോൾ എവിടുന്ന് വന്നു? അവരുടെ പേര് പറയേണ്ട കാര്യമില്ല. വിവാദമുണ്ടാക്കാന്‍ ശ്രമിക്കരുത്. അവര്‍ കല്യാണമൊന്നും കഴിയാത്ത ആളാണ് എന്ന് അസി റോക്കി പറയുന്നു. അതേസമയയം, ചോദിച്ചതിനാല്‍ ഉത്തരം പറയാം എന്നും റോക്കി പറഞ്ഞു. തന്റെയും അനുവിന്റെയും വണ്‍ ലൈഫ് എന്നൊരു പ്രൊജക്ട് ആണത്. രണ്ടുപേരുടെയും പങ്കാളിത്തത്തില്‍ ചെയ്യുന്ന പ്രൊജക്ട് ആണത്. രണ്ട് പ്രൊജക്ടുകളും കൂടെ കൊളാബ് ചെയ്താണ് ചെയ്യുന്നത്.

rocky

അങ്ങനെയാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അത് വില്‍ക്കും. എങ്കിലും ഞങ്ങളുടെ ഗസ്റ്റ് ഹൗസ് പോലെ ആ വീട് ഉപയോഗിക്കുന്നുണ്ടെന്നാണ് അസി റോക്കി പറയുന്നത്. ഈ അഭിമുഖത്തില്‍ തന്നെ ജിന്റോയെപ്പറ്റിയും ജാസ്മിനെപ്പറ്റിയും ഇയാൾ പറയുന്നുണ്ട്. ബിഗ് ബോസ് വിന്നറകാന്‍ ജിന്റോ യോഗ്യനല്ലെന്നും റോക്കി പറയുന്നുണ്ട്. താൻ വളരെയധികം നിരാശയിലാണ്. മാനഹാനിപ്പെട്ട്, വേദനിപ്പിക്കപ്പെട്ട്, നാണം കെട്ട്, അപമാനിക്കപ്പെട്ട്, ഓരോ ദിവസവും ഓരോ തരത്തില്‍ മാനസികമായി തളര്‍ത്തി, പലതരം വിവാദങ്ങള്‍ ഉണ്ടാക്കി, റോക്കി പോയ ശേഷം ഷോ കൊണ്ടു പോയ ഒരേയൊരാള്‍ ജാസ്മിന്‍ മാത്രമാണ്. ഫസ്റ്റ് കൊടുത്തില്ലെങ്കിലും മിനിമം സെക്കന്റെങ്കിലും ജാസ്മിന് കൊടുക്കണമായിരുന്നു. എന്തുകൊണ്ടാണ് ജാസ്മിനെ തഴഞ്ഞത്? എന്നായിരുന്നു റോക്കി ചോദിച്ചത്. ത്നിക്കത് ആലോചിച്ചിട്ട് പിടി കിട്ടുന്നില്ല. ജാസ്മിന്‍ രണ്ടാമത് വരണമായിരുന്നു. പക്ഷെ അപ്പോഴും ഫസ്റ്റ് കിട്ടിയ ആളെ അംഗീകരിക്കുന്നില്ല.

താൻ കണ്ട 16 ദിവസത്തെ ജിന്റോ എങ്ങനെ കപ്പെടുത്തുവെന്ന് ഊഹിക്കാനേ സാധിക്കുന്നില്ലെന്നാണ് റോക്കി പറയുന്നത്. താൻ ആദ്യം നോമിനേറ്റ് ചെയ്തയാള്‍ ജിന്റോ ആയിരുന്നു. ജിന്റോ വഴിതെറ്റി വന്നയാളെ പോലെയാണ് തോന്നിയത്. ബിഗ് ബോസ് വീട്ടിൽ പരക്കം പായുന്നൊരാള്‍ ആയിരുന്നുവെന്നും റോക്കി പറയുന്നുണ്ട്. കൂടാതെ ജിന്റോ കപ്പടിച്ചതിന് പിന്നില്‍ എന്തൊക്കെയോ നിഗുഢതകളുണ്ടെന്നും റോക്കി പറഞ്ഞു. ആറ് വർഷം കാത്തിരുന്ന് ഷോയിൽ പോയൊരാളാണ് താനെന്നും 100 ശതമാനം എഫേർട്ട് ഇട്ടാണ് അവിടെ നിന്നത്.കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു.ഓരോ 25 ദിവസത്തേക്കും ഓരോ പ്ലാനായിരുന്നു. കപ്പും കൊണ്ടേ താൻ അവിടെ നിന്ന് വരുമായിരുന്നുള്ളൂ. പക്ഷെ അതിനിടയിൽ അപ്രതീക്ഷിതമായി പലതും സംഭവിച്ചുവെന്നും റോക്കി പറയുന്നു .

Devika Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago