സിജോയും റോക്കിയും തമ്മിലുള്ള പ്രശ്നം ബിഗ് ബോസ്സിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു

Follow Us :

ബി​ഗ് ബോസ് മലയാളം സീസണിലിൽ ഏറ്റവും കൂടുതൽ ചർച്ചയായത് സിജോയും അസി റോക്കിയും തമ്മിലുള്ള തർക്കമായിരുന്നു. തർക്കത്തിനൊടുവിൽ അസി റോക്കി സിജോയുടെ മുഖത്തടിക്കുകയും സിജോയക്ക് പരിക്കേൽക്കുകയും റോക്കിയെ ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഹൗസിൽ ഉണ്ടായിരുന്ന സമയത്ത് താൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് റോക്കി പറഞ്ഞുവെങ്കിലും പുറത്തിറങ്ങിയ ശേഷം ഇതുവരെയും തന്റെ പ്രവൃത്തിയിൽ അസി റോക്കി പശ്ചാത്തപിക്കുകയൊന്നും ചെയ്തിരുന്നില്ല. ഇപ്പോൾ സിജോയോട് മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് അസി റോക്കി. തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് അസി റോക്കി ക്ഷമ പറയുന്നത്. ജിന്റോ അർജുൻ ജാസ്മിൻ തുടങ്ങിയ മത്സരാർത്ഥികളെ അഭിനന്ദിച്ചുകൊണ്ടാണ് അസി റോക്കി വീഡിയോ തുടങ്ങിയത്. ബിഗ്ഗ്‌ബോസ് സീസൺ സിക്സ് മറ്റെല്ലാ സീസണുകളിൽ നിന്നും ഒരുപാട് വ്യത്യസ്തമാണെന്നും ഒരുപാട് പ്രത്യേകതകൾ ഉണ്ടെന്നും ഒരേ വേവ് ലെങ്ത്തിൽ പോയിട്ടുള്ള സീസണാണെന്നും അസി റോക്കി പറയുന്നു.

ഈ സീസണിൽ എല്ലാം ഉണ്ടായിരുന്നുവെന്നും പഞ്ചിന് പഞ്ച് മാസിന് മാസ്, അടിക്ക് അടി ഫൈറ്റിന് ഫൈറ്റ് ലവ് ട്രാക്ക്, ട്രയാങ്കിൾ ട്രാക്ക് എല്ലാം ഉണ്ടായിരുന്നുവെന്നും ഈ സീസണിൽ പങ്കെടുക്കാൻ പറ്റിയത് വലിയൊരു അച്ചീവ്മെന്റായി കാണുന്നുവെന്നും അസി റോക്കി പറയുന്നു. ബി​ഗ് ബോസിന്റെ ഇതുവരെയുള്ള എല്ലാ സീസണുകളുമായും കംപെയ്ർ ചെയ്യുമ്പോൾ ഈ സീസൺ എല്ലാം കൊണ്ടും അടിപൊളിയാണ്. ഈ അവസരത്തിൽ തനിക്ക് പറയാനുള്ള മറ്റൊരു കാര്യം സിജോയോട് തനിക്ക് വൈരാ​ഗ്യമോ ദേഷ്യമോയില്ല എന്നാണ്. കാരണം ഹൗസിൽ തനിക്ക് നല്ല ഫ്രണ്ട് തന്നെയായിരുന്നുവെന്നും ഒരുപാട് നല്ല നിമിഷങ്ങൾ അവിടെ വെച്ച് നമുക്ക് രണ്ട് പേർക്കും ഉണ്ടായിട്ടുണ്ട് എന്നും താൻ ഒരുപാട് മിസ് ചെയ്യുന്നുവെന്നും അസി റോക്കി പറഞ്ഞു. നീ മൂലം ഞാൻ പുറത്താകുകയും പിന്നെ നിനക്ക് താൻ കാരണം പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തു. കൺഫെഷൻ റൂമിൽ തന്നെ താൻ ഒരുപാട് തവണ മാപ്പ് പറഞ്ഞിരുന്നുവെന്നും ഇപ്പോൾ വീണ്ടും താൻ നിന്നോട് മാപ്പേ ചോദിക്കുന്നുവെന്നും നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അസി റോക്കി വീഡിയോയിൽ പറഞ്ഞു.

rocky
rocky

എന്നാൽ റോക്കിയെ വിമർശിച്ച് നിരവധി കമന്റുകൾ വീഡിയോയ്ക്ക് വന്നിട്ടുണ്ട്. സിജോ ആ പാവത്തിനെ ഇത്രയും വേദന കൊടുത്ത നീ ഒരു മനുഷ്യൻ ആണോ നിനക്ക് സീസൺ കഴിഞ്ഞു പക്ഷെ ആ പാവം ഇപ്പോഴും നീ ചെയ്ത ക്രൂരതതയുടെ വേദന തിന്ന് ജീവിക്കുകയാണ് കുറച്ചെങ്കിലും മനസാക്ഷി നിനക്ക് ഉണ്ടങ്കിൽ ആ കാറിലിരുന്ന് സോറി പറയാതെ സിജോയെ നേരിട്ട് കണ്ടു അവനോടു മാപ്പ് പറ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. കൂടാതെ തനിക്ക് ഒരുപാട് ഇംപാക്ട് ഉണ്ടാക്കാൻ പറ്റിയെന്നും പതിനെട്ട് ദിവസം മാത്രം സീസണിൽ നിന്നിട്ടും കേരളത്തിലുള്ള ആളുകളെല്ലാം തന്നെ തിരിച്ചറിഞ്ഞുവെന്നും ആൾക്കാരുടെ ഇടയിലേക്ക് വരാൻ പറ്റിയെന്നും അത് പോലെ ഒരുപാട് വിമർശനങ്ങൾ താൻ ഏറ്റുവാങ്ങിയെന്നും ആറ് വർഷത്തെ കാത്തിരിപ്പിനും ആറ് മാസത്തെ ട്രെയിനിം​ഗിനും ശേഷമാണ് താൻ ഹൗസിലേക്ക് മത്സരിക്കാൻ വന്നതെന്നും അസി റോക്കി പറയുന്നു. ഹൗസിൽ വെച്ച് രാവിലെ മുതൽ വൈകീട്ട് ലൈറ്റ് ഓഫാക്കുന്നത് വരെയും താൻ ആക്ടീവ് ആണെന്നും തന്റെ ഭാ​ഗം താൻ നന്നായിട്ട് തന്നെ ചെയ്തുവെന്നും പിന്നെ വിധി കാരണമാകും അങ്ങനെയൊരു സമയത്ത് തന്നെ കൊണ്ട് ആ പ്രവൃത്തി ചെയ്യിപ്പിച്ചത്, അല്ലാതെ മനപൂർവ്വം താൻ ചെയ്തതല്ല, എന്നും അസി റോക്കി പറയുന്നുണ്ട്.

rocky
rocky

അതേസമയം ബിഗ്ഗ്‌ബോസിന്റെ ചരിത്രത്തിൽ തന്നെ സംഭവിച്ച ഏറ്റവും വലിയ ഫിസിക്കൽ അസോലൈറ് ആയിരുന്നു ഹൗസിൽ വെച്ച് റോക്കി നടത്തിയത്. അതുകൊണ്ട് തന്നെ റോക്കിക്ക് ഗ്രാൻഡ് ഫിനാലെയ്ക്ക് ക്ഷണം പോലും ഉണ്ടായിരുന്നില്ല. അസി റോക്കിയുടെ ഇടിയേറ്റ ശേഷം സിജോയ്ക്ക് ഒരു മേജർ സർജറി വരെ നടന്നിരുന്നു. ആരോഗ്യപരമായി നിരവധി പ്രശ്ങ്ങൾ സിജോയ്ക്ക് നേരിടേണ്ടിയും വന്നിരുന്നു. ഇനി ഒരു സർജറി കൂടി തനിക്ക് നടക്കാനുണ്ടെന്ന് സിജോ കഴിഞ്ഞ ദിവസം ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷവും പറഞ്ഞിരുന്നു.