പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കാളിയൻ’. സിനിമയുമായി ബന്ധപ്പെട്ട ഒരു വാർത്തയ്ക്ക് വിശദീകരണവുമായി വന്നിരിക്കുകയാണ് നിർമ്മാതാവ് രാജീവ് ഗോവിന്ദൻ.കാളിയൻ എന്ന സിനിമയിലേക്ക് പുതുതായി കാസ്റ്റിഗ് കാൾ ഇല്ലെന്നാണ് നിർമ്മാതാവ് അറിയിച്ചിരിക്കുന്നത്. സിനിമയിലേക്ക് അഭിനേതാക്കളെ അന്വേഷിച്ച് മാർച്ച് മാസത്തിൽ ഓഡിഷൻ നടത്തുന്നു എന്നത് വ്യാജവാത്തയാണെന്ന് രാജീവ് ഗോവിന്ദൻ വ്യക്തമാക്കി.
ഇക്കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ അഞ്ച് കേന്ദ്രങ്ങളിലായി കാളിയൻ സിനിമയ്ക്കുവേണ്ടി ഓഡിഷൻ നടത്തിയിരുന്നു. ഏഴായിരത്തോളം പേരാണ് ഓഡിഷനിൽ പങ്കെടുത്തത്. ഇവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് അറിയിപ്പുകൾ നൽകി വരികയാണെന്നും ഇവർക്കുള്ള പരിശീലന പരിപാടി വൈകാതെ നടക്കുമെന്നും സിനിമയുമായി ബന്ധപ്പെട്ടവർ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
നിലവിൽ സിനിമയിലേക്ക് പുതിയ ഓഡിഷൻ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ചിത്രത്തിന്റെ പ്രീ പ്രോഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും രാജീവ് ഗോവിന്ദൻ പറഞ്ഞു. മാജിക് മൂൺ പ്രോഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ഡോ എസ് മഹേഷാണ് സംവിധാനം ചെയ്യുന്നത്. ബി ടി അനിൽ കുമാറാണ് സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…