ഗോസിപ്പുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും റോമയെ തളർത്തിയോ ? ; നടി എവിടെയെന്ന് ആരാധകർ

ഒരുപിടി ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് റോമാ അസ്രാണി.  2006 മുതല്‍ 2011 വരെയുള്ള കാലത്ത് മലയാള സിനിമയിലെ മിന്നും താരം കൂടിയായിരുന്നു റോമ. റോമ അഭിനയിച്ച മിക്ക സിനിമകളും വലിയ വിജയങ്ങളായി മാറുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇന്ന് റോമയെ കാണാനേ ഇല്ല. ഡൽഹിയിൽ നിന്നുള്ള  സിന്ധി വംശജരായ മാതാപിതാക്കളുടെ മകളായി തമിഴ്‌നാട്ടിലായിരുന്നു റോമയുടെ ജനനം. മുരളീധർ അസ്രാണി മധു അസ്രാണി എന്നിവരാണ് റോമയുടെ മാതാപിതാക്കൾ.  റോമ ആദ്യം അഭിനയിച്ചത് തെലുങ്കിലായിരുന്നു. പിന്നാലെ തമിഴിലും നടി അരങ്ങേറി. 2006ല്‍ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് റോമ മലയാളത്തിലെത്തുന്നത്. നടി  പാര്‍വ്വതി തിരുവോത്തും അരങ്ങേറിയ ചിത്രം കൂടിയായിരുന്നു നോട്ട്ബുക്ക്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായതോടെ റോമയും താരമായി മാറി. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് നിരവധി അവാർഡുകളും നടി സ്വന്തമാക്കിയിരുന്നു. ഓണ്‍ സ്‌ക്രീനില്‍ എന്നും ഊര്‍ജ്ജസ്വലയായ നായികയായിരുന്നു റോമ. അതേസമയം തന്നെ മലയാളത്തിലെ സ്ഥിരം നായിക സങ്കല്‍പ്പങ്ങളില്‍ ഒതുങ്ങുന്നതായിരുന്നില്ല റോമയുടെ കഥാപാത്രങ്ങള്‍.

പിന്നാലെ അഭിനയിച്ച ജുലൈ 4 വലിയ വിജയമായില്ലെങ്കിലും അതിന് ശേഷം അഭിനയിച്ച ചോക്ലേറ്റ് എന്ന സിനിമ സൂപ്പര്‍ ഹിറ്റായി മാറി. ചിത്രത്തിലെ റോമ-പൃഥ്വിരാജ് ജോഡി മലയാള സിനിമയുടെ യൂത്തിന്റെ മുഖവും യുവ ആരാധകരുടെ ആവേശവുമായി മാറുകയായിരുന്നു. തുടര്‍ന്ന് മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ്, ട്രാഫിക്, ചാപ്പ കുരിശ്, കാസനോവ, ഗ്രാന്റ്മാസ്റ്റര്‍, തുടങ്ങി സിനിമകളില്‍ അഭിനയിച്ചു. 2006 മുതല്‍ 2011 വരെയുള്ള കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു റോമ. മ്യൂസിക് വീഡിയോയിലും താരം  അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് റോമ സിനിമകളില്‍ നിന്നെല്ലാം അപ്രത്യക്ഷമായി. ഇടയ്ക്ക് ചില സിനിമകളില്‍ അഭിനയിച്ചുവെങ്കിലും അതെല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന് 2017 ല്‍ സത്യ എന്ന ചിത്രത്തിലെ പാട്ട് രംഗത്തിലൂടെ തിരിച്ചു വന്നുവെങ്കിലും തുടര്‍ന്ന് റോമയെ എവിടേയും കണ്ടില്ല. ഇതിനിടെ റോമയുടെ തിരിച്ചു വരവ് ചിത്രമായി വെള്ളേപ്പം പ്രഖ്യാപിക്കപ്പെടുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു.

2022 ലായിരുന്നു വെള്ളേപ്പം പ്രഖ്യാപിക്കപ്പെടുന്നത്. എന്നാല്‍ ഈ സിനിമ ഇതുവരേയും പുറത്തിറങ്ങിയിട്ടില്ല. റോമയുടെ തിരിച്ചു വരവിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. വെള്ളേപ്പത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള റോമയുടെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അതേസമയം എന്താണ് റോമയ്ക്ക് സംഭവിച്ചതെന്ന് ആരാധകര്‍ ഇപ്പോഴും ചോദിക്കാറുണ്ട്. മലയാള സിനിമയിലെ കാന്താരി നായികയായിരുന്ന റോമയുടെ കരിയറിന് എന്ത് സംഭവിച്ചുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം വിവാദങ്ങളും റോമയുടെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ഗോസിപ്പുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും റോമയുടെ കരിയറിന്റെ ശോഭ കെടുത്തിയിരുന്നു. അതില്‍ തളര്‍ന്നാണോ താരം പിന്മാറിയതെന്നും ആരാധകര്‍ക്കിടയില്‍ സംശയമുണ്ട്. സിനിമ എന്നത് യാതൊരു ഗ്യാരണ്ടികളുമില്ലാത്ത ഒരു ഇടമാണ്. ഒരു ദിവസം കൊണ്ട് താരമായി മാറിയവരും താരമായിരുന്നവര്‍ ഒരു ദിവസം കൊണ്ട് വീണുപോയതും നമ്മള്‍ കണ്ടിട്ടുണ്ട്. ഒരു കാലത്ത് സിനിമയുടെ ആകാശത്ത് തിളങ്ങി നിന്നവര്‍ പോലും പിന്നീട് ആരുമറിയാതെ എങ്ങോ പോയ് മറയുന്നതും കണ്ടിട്ടുണ്ട്. ഇപ്പോള്‍ എവിടെയെന്ന് പോലും അറിയാത്തവരായും ചിലര്‍ ജീവിക്കുന്നു. അങ്ങനെ ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന, എന്നാല്‍ ഇന്ന് എവിടെയെന്ന് പോലും ആരാധകര്‍ക്ക് അറിയാത്ത താരങ്ങളില്‍ ഒരാളായി മാറുകയാണ് നടി റോമ.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago