Roma Current Life
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് റോമാ. നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് റോമ. മലയാളത്തിൽ എത്തുന്നതിനു മുൻപ് തന്നെ താരം തെലുങ്കിലും തമിഴിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2006 ൽ മലയാള സിനിമയിൽ എത്തിയ താരം 2012 വരെ സജീവ സാന്നിധ്യം ആയിരുന്നു. ശേഷം ഓരോ വർഷത്തെ ഇടവേളകൾ എടുത്തിട്ടാണ് രണ്ടു ചിത്രത്തിൽ കൂടി അഭിനയിച്ചത്. പിന്നീട് കുറെ നാൾ താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വെള്ളേപ്പം എന്ന ചിത്രത്തിലൂടെ താരം വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുകയാണ്.
2005 മുതൽ സിനിമയിൽ സജീവമായ താരം 2012 ഓടെ സിനിമകളിൽ നിന്ന് അപ്രത്യക്ഷം ആകുകയായിരുന്നു. നോട്ട്ബുക്ക്, ജൂലൈ 4, ചോക്ലറ്റ്, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരെയും ലഭിച്ചു. എന്നാൽ അധികനാൾ മലയാള സിനിമയിൽ താരം തിളങ്ങിയില്ല. പെട്ടന്നൊരു സുപ്രഭാദത്തിൽ താരം മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു.
സിനിമയിൽ തന്നെ തേടി എപ്പോഴും സ്ഥിരം വേഷങ്ങൾ മാത്രം ആണ് എത്തിയിരുന്നത്. അച്ചായത്തി, ഗ്ലാമർ കാമുകി വേഷങ്ങൾ ആണ് താൻ അഭിനയിച്ചവയിൽ കൂടുതൽ. ഒരേ കാറ്റഗറിയിൽ ഉള്ള വേഷങ്ങൾ സ്ഥിരമായി ചെയ്തുകൊണ്ടിരുന്നപ്പോൾ മടുപ്പ് തോന്നിയെന്നും അത് കൊണ്ടാണ് ഒരു ഇടവേള എടുത്ത് സിനിമയിൽ നിന്നും മാറി നിന്നതെന്നുമാണ് ഒരു അഭിമുഖത്തിൽ റോമാ പറഞ്ഞത്. സൂപ്പർസ്റ്റാറുകൾക്കൊപ്പം പോലും അഭിനയിക്കാൻ ലഭിച്ച അവസരങ്ങൾ താൻ നിഷേദിച്ചുവെന്നും നല്ല കഥാപാത്രങ്ങൾ ലഭിക്കാഞ്ഞതിനാലാണ് അത്തരം അവസരങ്ങളോടെ നോ പറഞ്ഞതെന്നും താരം പറഞ്ഞു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…