അർജുൻ അശോകനും സൗബിൻ ഷാഹിറും നായകന്മാരായെത്തിയ രോമാഞ്ചം ഇപ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ഫെബ്രുവരി മൂന്നിന് ആണ് രോമാഞ്ചം പ്രദർശനത്തിന് എത്തിയത്. റിലീസ് ചെയ്ത് 38 ദിവസം പിന്നിടുമ്പോൾ ചിത്രം 50 കോടിയും കടന്ന കുതിപ്പ് തുടരുകയാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം ഇത് വരെ നേടിയത് 64 കോടി രൂപയാണ്.
ഈ വർഷത്തെ ഏറ്റവും മികച്ച കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത് രോമാഞ്ചം എന്ന സിനിമയാണ്. കേരള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയത് 39.35 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. മൂന്ന് കോടിയിൽ താഴെ ബഡ്ജറ്റിൽ നിർമ്മിച്ച ഹൊറർ കോമഡി ചിത്രമാണ് രോമാഞ്ചം. നവാഗത സംവിധായകൻ ജിതു മാധവന്റെ രോമാഞ്ചം ഇന്ന് ബോക്സ് ഓഫീസിൽ വിസ്മയം തീർക്കുകയാണ്.
ചെമ്പൻ വിനോദ് ജോസ്, സജിൻ ഗോപു, സിജു സണ്ണി, അഫ്സൽ പി എച്ച്, അബിൻ ബിനൊ, ജഗദീഷ് കുമാർ, അനന്തരാമൻ അജയ്, ജോമോൻ ജ്യോതിർ, ശ്രീജിത്ത് നായർ, ദീപിക ദാസ്, അസിം ജമാൽ, ആദിത്യ ഭാസ്കർ തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കൾ.സനു താഹിർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസും സംഗീതം സുഷിൻ ശ്യാം എന്നിവരാണ്.ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ് ആണ് രോമാഞ്ചം നിർമ്മിച്ചത്. സുഷിൻ ശ്യാം , അന്നം ജോൺപോൾ,എന്നിവരാണ് സഹ നിർമ്മാതാക്കൾ.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…