ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ് 

Follow Us :

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ കഴിഞ്ഞ വര്ഷം ഗംഭീരപ്രേഷക പ്രതികരണം നേടിയ കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ തിരകഥ ഒരുക്കികൊണ്ടു റോണി ഡേവിഡ് നല്ലൊരു തിരക്കഥാകൃത്തും കൂടി ആക്കുകയായിരുന്നു, ഇപ്പോൾ നടൻ കണ്ണൂർ സ്‌ക്വാഡ് സിനിമയെ കുറിച്ചും നടൻ മമ്മൂട്ടിക്കുറിച്ചും പറഞ്ഞവാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. ആ സിനിമയുടെ തന്റെ തിരകഥ വായിച്ചു പല നടന്മാരും അത് റിജെക്ട് ചെയ്യുകയും, കഥയിൽ മാറ്റം വരുത്താനും പറയുകയും ചെയ്യ്തു

എന്നാൽ മമ്മൂട്ടി അങ്ങനെ അല്ലായിരുന്നു എന്ന് പറയുകയാണ് റോണി ഡേവിഡ്. ഭീമന്റെ കൈയിൽ  ഗദ കിട്ടിയാൽ എന്തായിരിക്കും അവസ്ഥ അതായിരുന്നു ഈ ചിത്രത്തിന്റെ തിരകഥ മമ്മൂക്കയുടെ കൈയിൽ കിട്ടിയപ്പോൾ, തന്റെ കഥ ചെയ്‌യേണ്ട യാതാർത്ഥ ഭീമൻ മമ്മൂക്ക തന്നെയാണ് റോണി പറയുന്നു. അല്ലെങ്കിൽ ആ ഗദ കിട്ടേണ്ട ആളിന്റെ കൈയിൽ തന്നെയാണ് കിട്ടിയത്

അല്ലാതെ ആ  ഗദ നകുലന്റെ യോ, അർജുന്റെ കയ്യിലോ കിട്ടിയിട്ട് കാര്യമില്ല ശരിക്കും അത് ഭീമനെ തന്നെ യോജിച്ചത് , അങ്ങനെയാണ് തനിക്ക് കണ്ണൂർ സ്‌ക്വാഡിന്റെ കഥ മമ്മൂക്കയെ ഏല്പിച്ചപ്പോൾ തോന്നിയത്, കൂടാതെ ഈ സിനിമ നിർമിക്കാനും മുന്നോട്ട് ഇറങ്ങി, ശരിക്കും പറഞ്ഞാൽ ആസിനിമയിലെ ഭീമൻ തന്നെ ആയിരുന്നു മമ്മൂക്ക റോണി പറയുന്നു.