‘ജീവിതത്തിന്റെ സ്ത്രൈണ ഭാവത്തെ ആവിഷ്കരിക്കാനുള്ള ഋതുവിനുള്ള മികവ്’ കുറിപ്പ്

ശരീരം നടിക്കാനുള്ളതും ജീവിതം അരങ്ങും ആകുമ്പോള്‍ ജനന- മരണങ്ങള്‍ പോലും എഴുതപ്പെട്ട തിരക്കഥ പോലെ ദൃശ്യവല്‍കരിക്കപ്പെടുമെന്നും രൂപേഷ് ആറിന്റെ കുറിപ്പ്. ജീവിതത്തിന്റെ സ്‌ത്രൈണ ഭാവത്തെ ആവിഷ്‌കരിക്കാനുള്ള ഋതുവിനുള്ള മികവ് മിഴിവുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെയുള്ള സിനിമയെ കുറിച്ചും രൂപേഷ് ആര്‍ വിശദീകരിക്കുന്നു.

കുറിപ്പ് വായിക്കാം

അരങ്ങിലെ
അവസാനത്തെ രാജാവ് /കിംഗ് ലിയർ
The Iaടt Iear- Rituparna Ghosh
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
ശരീരം നടിക്കാനുള്ളതും ജീവിതം അരങ്ങും ആകുമ്പോൾ ജനന- മരണങ്ങൾ പോലും എഴുതപ്പെട്ട തിരക്കഥ പോലെ ദൃശ്യവൽകരിക്കപ്പെടും .
ഒരു നാടക നടന് ജീവിതം തന്നെ ഇമ്പ്രവൈസേഷൻ സാധ്യമാക്കുന്ന അരങ്ങാണ് .അയാൾ പിന്നിടുന്ന ഓരോ നിമിഷവും അനിസ്യൂതമായ് അയാളിൽ അത് സംഭവിക്കുന്നുണ്ട് .അയാളുടെ സംഭാഷണങ്ങൾ ചടുലവും ,അതിഭാവുകത്വം നിറഞ്ഞതുമായിരിക്കും .നാടകീയത എന്ന ലഹരി അയാളെ അത്ര മാത്രം ഉത്തേജിപ്പിക്കുന്നുണ്ട് .അയാളിലെ വ്യക്തിയും നടനും വേർതിരിവില്ലാതെ ഏക ശരീരത്തെ, ആത്മാവിനെ പിൻപറ്റി ആടിതിമർക്കുകയായിരിക്കും .അയാൾക്ക് ജീവിതം സൂക്ഷ്മ ദർശിനിയുടെ ഗ്രാഹ്യത നിറഞ്ഞ ഒരു പരീക്ഷണ പ്രതലമാണ് .വൈകാരിക തീഷ്ണതയുടെ ഭാവ സംമ്പുഷ്ടതയുടെ.
ഹരീഷ്ജി വേദിയിൽ നിന്ന് പിണങ്ങി ഇറങ്ങി വന്ന നാടക നടനാണ് പ്രത്യേകിച്ച് മോഹ കഥാപാത്രമായ കിംങ് ലിയർ എന്ന സ്വപ്നത്തെ പുൽകാനിരിക്കേ .അയാളുടെ ജീവിതം ഷേക്സ്പിയർ ഡ്രാമ പോലെ ദാർശനിക പ്രധാനമാണ് .ഓരോ സംഭാഷണത്തിലും അയാൾ കൊടുക്കുന്ന ഭാവം അയാളെ അരങ്ങിൽ തുടരുന്ന നടനായ് അനുനിമിഷം നിലനിർത്തുന്നുണ്ട് .
അയാളിലെ ഭാവ പൂർണ്ണതയെ ഉപയോഗിക്കാൻ .പ്രത്യേകിച്ച് സർക്കസ് തമ്പിലെ മക്ബൂൽ എന്ന കോമാളിയുടെ ജീവിത വേഷത്തിലേക്ക് പരാവർത്തനം ചെയ്യാനാണ് സിനിമാ സംവിധായകനായ സിദ്ധാർത്ഥ് എത്തുന്നത് .അയാൾക്ക് മുഖം മൂടി അണിഞ്ഞവന്റെ ആത്മസംഘർഷങ്ങൾ നോക്കിലും ,വാക്കിലും വേണമായിരുന്നു .ഹരീഷ് ജി അതിന് യോജിച്ച ആളാണ് .അയാൾ മാറിയ കാലത്തും അരങ്ങ് എന്ന ഗൃഹാതുരത്വത്തിൽ ജീവിക്കുന്ന ആളാണ് .കാലോചിതമല്ലാത്ത മുഖം മൂടി എടുത്തണിഞ്ഞ് എലിസബത്തിയൻ കാലത്തോട് സംവദിക്കുന്ന ആളാണ് .ഉള്ളിലെ അവസാനത്തെ ഊർജ്ജ കണവും ആവാഹിച്ച് അരങ്ങിനെ സമ്പുഷ്ടമാക്കുന്ന ആളാണ് .
അയാളെ സിനിമയിലെ അഭിനയ തുടർച്ചയില്ലായ്മ എപ്പോഴും അലോസരപ്പെടുത്തുന്നുണ്ട്. കട്ട് എന്ന സംവിധായകന്റെ സംജ്ഞയോട് പുച്ഛം കലർന്ന അവജ്ഞ അയാൾ പുലർത്തുന്നുണ്ട് .ഒരു നടനിൽ തുടർച്ച മാത്രമേയുള്ളൂ എന്ന് അയാൾ ഉറച്ച് വിശ്വസിക്കുന്നുണ്ട് .
അരങ്ങിലും അണിയറയിലും ജീവിക്കാൻ വിധിക്കപ്പെട്ട സ്ത്രീകഥാപാത്രങ്ങൾ ഒന്നിലധികം സംവിധായകരാൽ കട്ട് പറയപ്പെടുന്ന നടന ശരീരങ്ങളാണ് .തുടർച്ചകൾ അസാധ്യമായ അഭിനേത്രികൾ .ഹ്രസ്വ നൈമിഷതകൾക്കുള്ളിൽ ഭാവ സാന്ദ്രമാകേണ്ടവർ .തുടർച്ചകൾ ഒരു തമാശ പോലെ അവരുടെ ജീവിതത്തെ നോക്കി ചിരിക്കുന്നു .
ഹരീഷ്ജി തന്നിൽ വളർച്ച പേറിയ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായ് അപകടം നിറഞ്ഞ ക്ലൈമാക്‌സ് റോൾ പോലും സംവിധായകനോട് ഇരന്ന് വാങ്ങുകയാണ് .അത് ചെയ്യാൻ നിയോഗിക്കപ്പെട്ട ഡ്യൂപ് നടന്റെ അഭിനയ തുടർച്ചയിൽ അയാൾ സംശയാലുമാണ്. അരങ്ങിൽ ഒരാൾ ജീവിച്ച ജീവിതം പങ്കുവയ്ക്കാൻ കഴിയില്ല .അത് അയാളിൽ തന്നെ ഒടുങ്ങേണ്ടതാണ് .ഹരീഷ്ജി എന്ന നടന്റെ വീഴ്ച അഭ്രപാളികളിലേക്ക് മക്ബൂൽ എന്ന കോമാളി ജീവിതത്തെ അസന്നിഗ്ദ്ധമായ് എഴുതി വയ്ക്കുകയാണ് .
കാരണം ‘കട്ട് ‘എന്നത് സംവിധായകന്റെ ഭാഷയാണ് ‘ തുടർച്ച ‘ എന്നത് ഒരു നടന്റെ ഭാഷയും .
സിനിമയിൽ ഋതു ,അമിതാബ് ബച്ചൻ ,പ്രീതിസിന്റ മറ്റ് നടീ നടന്മാർ എല്ലാവരുടേയും പ്രകടനം ശ്രദ്ധേയമായിരുന്നു .
ജീവിതത്തിന്റെ സ്ത്രൈണ ഭാവത്തെ ആവിഷ്കരിക്കാനുള്ള ഋതുവിനുള്ള മികവ് മിഴിവുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ ഈ സിനിമയും സാക്ഷ്യപ്പെടുത്തുന്നുണ്ട് .
Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago