പ്രതികാരം തീര്‍ക്കാന്‍ അവന്‍ വരുന്നു! രണ്ട് മുഖംമൂടിക്കാരും ഒന്നിച്ചെത്തി!!

പ്രഖ്യാപനം മുതല്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ആവേശമായി മാറിയ സിനിമയായിരുന്നു റോഷാക്ക്. ഒരു പ്രതികാരത്തിന്റെ കഥ വളരെ വ്യത്യസ്തമായ രീതിയില്‍ പറഞ്ഞ സിനിമ കേരളത്തിന് അകത്തും പുറത്തും ഹിറ്റായി മാറിയിരുന്നു. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുകയാണ്. സിനിമയുടെ ഒടിടി സ്ട്രീമിംഗ് വിവരം പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലാണ് ശ്രദ്ധ നേടിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ നിഗൂഢത നിറച്ച ആ മുഖം മൂടികള്‍ ഒന്നിച്ച് എത്തിയിരിക്കുകയാണ് പുതിയ പോസ്റ്ററില്‍. ആസിഫ് അലി അവതരിപ്പിച്ച ദിലീപ് എന്ന കഥാപാത്രത്തിന്റെയും മമ്മൂട്ടിയുടെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന്റെയും മുഖംമൂടിയുള്ള ഫോട്ടോയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ആദ്യമായാണ് ഇരു മുഖംമൂടി ചിത്രങ്ങളും ഒന്നിച്ചൊരു പോസ്റ്ററിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ നവംബര്‍ 11നാണ് റോഷാക്കിന്റെ ഒടിടി റിലീസ്.

തീയറ്ററില്‍ പ്രകമ്പനം കൊള്ളിച്ച ചിത്രം ഇനി മലയാളികളുടെ വീട്ടിലേക്കും എത്തുകയാണ്. ‘കെട്ട്യോളാണ് എന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു റോഷാക്ക്. മമ്മൂക്കയുടെ പുതുമയുള്ള കഥാപാത്രം ആരാധകര്‍ക്ക് ആവേശമായി മാറി. ആസിഫ് അലി അതിഥി വേഷത്തില്‍ എത്തി കസറിയ മറ്റൊരു സിനിമ എന്ന പ്രത്യേകതയും റോഷാക്കിനുണ്ട്. മാത്രമല്ല.. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബിന്ദു പണിക്കര്‍ മലയാള

സിനിമയിലേക്ക് തിരിച്ചെത്തി, ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ചവെച്ച ചിത്രം. ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് എന്നിവരുടേയും മികച്ച പ്രകടം കൊണ്ട് ഗംഭീരമായ സിനിമ ഇതെല്ലാമാണ് റോഷാക്ക്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടം കാഴ്ചവക്കൊന്‍ റോഷാക്ക് എന്ന ചിത്രത്തിന് സാധിച്ചിരുന്നു.

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

10 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

11 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

11 hours ago