അയാള്‍ അടങ്ങില്ല..എന്തെങ്കിലും ചെയ്യണം…! ആകാംക്ഷ നിറച്ച് റോഷാക്ക് പ്രീ റിലീസ് ടീസര്‍!

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ റോഷാക്കിന് വേണ്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നതിനിടെ സിനിമയുടെ പുതിയ ടീസറും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. വലിയ ആഘോഷത്തോടെയാണ് മമ്മൂക്കയുടെ ചിത്രം റോഷാക്കിന്‍െ പ്രീ റിലീസ് ടീസര്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.. നാളെ സിനിമ റിലീസ് ചെയ്യാനിരിക്കെ ആവേശവും ആകാംക്ഷയും ഇരട്ടിയാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന ടീസര്‍.

ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് റോഷാക്കിന്റെ പ്രീ റിലീസ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ടീസറിന്റെ യൂട്യൂബ് ലിങ്ക് മമ്മൂക്ക തന്റെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടുന്ന ചിത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്ന നിഗൂഢതയാണ് പ്രേക്ഷകരെ ഈ സിനിമയിലേക്ക് ഏറെ ആകര്‍ഷിക്കുന്നത്. ചിത്രത്തിലെ മമ്മൂക്കയുടെ ലുക്കും മറ്റ് വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.. 28 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ടീസറിന്റെ അവസാനം.. വെല്‍ക്കം ബാക്ക് എന്ന് മമ്മൂക്ക പറയുന്ന ഡയലോഗും കേള്‍ക്കാം..

ഇത്രയും കണ്‍ഫ്യൂഷന്‍ ആയിട്ടുള്ള പോസ്റ്റേഴ്സൊക്കെ ആദ്യായിട്ടാ കാണുന്നെ. എവിടെയോ ഒരു ഹൊറര്‍ മൂഡ്.. ഒരു കാര്യത്തില്‍ ഉറപ്പ് പറയാം. പക്കാ മമ്മൂക്ക ഷോ തന്നെ കാണാം. അങ്ങനെ പടത്തില്‍ ഒരു ആസിഫലി ടച്ചും. അസിഫലിയും കൂടെ ക്ലൈമാക്‌സില്‍ ഉണ്ടെങ്കില്‍ എന്റെ മോനെ.. തീ പാറും, കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല മമ്മുക്ക.. മമ്മുക്ക പറഞ്ഞത് പോലെ ക്ഷമയോടെ കണ്ടാല്‍ നമുക്ക് ലഭിക്കാന്‍ പോവുന്നത് വേറെ ലെവല്‍ തിയേറ്റര്‍ അനുഭവം തന്നെയായിരിക്കും.. എന്നെല്ലാമാണ് ടീസര്‍ കണ്ട് ആരാധകര്‍ പറയുന്നത്.

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രം, നിസാം ബഷീര്‍ ആണ് സംവിധാനം ചെയ്യുന്നത്. സമീര്‍ അബ്ദുള്‍ തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

7 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

11 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

12 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

13 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

16 hours ago