ആ പരാതികള്‍ ഇന്ന് തീരും..! റോഷാക്കിന്റെ സെക്കന്റ് പോസ്റ്ററിനായി മണിക്കൂറുകള്‍ എണ്ണി ആരാധകര്‍..!

മമ്മൂട്ടിയുടേതായി പ്രഖ്യാപിച്ചിരുന്ന ഏറ്റവും പുതിയ ചിത്രം റോഷാക്കിന്റെ പുതിയ അപ്‌ഡേഷനും വിവരങ്ങളും ഒന്നും പിന്നീട് പുറത്ത് വരാത്തത് ആരാധകരില്‍ ചെറിയ പരാതികളും പരിഭവങ്ങളും സൃഷ്ടിച്ചിരുന്നു.. ഇന്നിതാ അതിനെല്ലാം ഒരു വിരാമം ആവുകയാണ്.. സിനിമയുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ട് മറ്റൊരു സര്‍പ്രൈസ് ആണ് ആരാധകരെ കാത്തിരിക്കുന്നത്. സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റര്‍ ഇന്ന് വൈകിട്ട് പുറത്ത് വിടും എന്ന വിവരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയാണ്.

മമ്മൂക്ക ഇതേ കുറിച്ചുള്ള വിവരം തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ആരാധകരെ അറിയിച്ചിട്ടുണ്ട്. റോഷാക്കിന്റെ ഫസ്റ്റ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ഉണ്ടാക്കിയ തരംഗം ചെറുതല്ലായിരുന്നു.. ഇപ്പോഴിതാ പുതിയ പോസ്റ്റര്‍ ഇന്ന് എത്തും എന്ന വാര്‍ത്ത പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയ ഇന്ന് നിന്ന് കത്തും എന്നാണ് ആവേശം പൂണ്ട് ആരാധകര്‍ പറയുന്നത്. റോഷാക്കിന്റെ സെക്കന്റ് പോസ്റ്റര്‍ വരുന്ന വിവരം തന്നെ കൗതുകം ഉണര്‍ത്തുന്ന മറ്റൊരു പോസ്റ്റര്‍ വഴിയാണ് അണിറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രശലഭത്തിന്റെ രൂപം പോലുള്ള ഡിസൈനിലാണ് ഇന്ന് സെക്കന്റ് പോസ്റ്റര്‍ ഇറങ്ങുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇന്ന് വൈകീട്ട് ആറ് മണിക്കാണ് പോസ്റ്റര്‍ റിലീസ് ചെയ്യുക. റോഷാക്കിന്റെ വിവരം ഒന്നും ഇല്ലെന്ന് പരാതി പറഞ്ഞ ആളുകളുടെ കണ്ണഞ്ചിപ്പിക്കാന്‍ ഐറ്റം വരുന്നുണ്ട് എന്നാണ് എല്ലാവരും പറയുന്നത്. ഇത് ഒരു ഒന്നൊന്നര പോസ്റ്റര്‍ ആകും, ഒരു പോസ്റ്റര്‍ കൊണ്ട് പടത്തിന്റെ ഹൈപ്പ് കൂട്ടാന്‍ ഇങ്ങളെ കൊണ്ടേ പറ്റൂ ഇക്കാ.. സോഷ്യല്‍ മീഡിയ കത്താനുള്ള ഐറ്റം വരുന്നുണ്ട്.. എന്നെല്ലാമാണ് മമ്മൂക്കയുടെ പോസ്റ്റിന് അടിയില്‍ വരുന്ന കമന്റുകള്‍.

മമ്മൂട്ടി കമ്പനി തന്നെയാണ് റോഷാക്ക് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം മലയാളത്തിലെ വമ്പന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട് എന്നാണ് വിവരം. ആസിഫ് അലി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്ത് തന്നെ ആയാലും ഇന്ന് വരുന്ന പോസ്റ്ററിനായി കട്ട വെയ്റ്റിംഗ് ആണ് ആരാധകര്‍.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago