ദൃശ്യം നായകൻ റോഷന്റെ പുതിയ പോസ്റ്റ് ഏറ്റെടുത്ത് പ്രേക്ഷകർ

ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് റോഷന്‍ ബഷീര്‍. ദൃശ്യത്തിലെ വില്ലന്‍ വേഷം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. മലയാളം പതിപ്പിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ദൃശ്യം റീമേക്കുകളിലും റോഷന്‍ ബഷീര്‍ തന്നെയായിരുന്നു തന്റെ കഥാപാത്രം അവതരിപ്പിച്ചിരുന്നത്. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് റോഷന്‍.

ദൃശ്യത്തില്‍ പ്രതിനായകനായ വരുണ്‍ എന്ന കഥാപാത്രമായിട്ടാണ് റോഷന്‍ എത്തിയിരുന്നത്. 2013ല്‍ ദൃശ്യത്തില്‍ അഭിനയിക്കുമ്പോള്‍ റോഷന് 22 വയസായിരുന്നു പ്രായം. സിനിമയില്‍ സിദ്ധിഖിന്റെയും ആശാ ശരത്തിന്റെയും മകനായിട്ടാണ് റോഷന്‍ ബഷീര്‍ അഭിനയിച്ചത്. ദൃശ്യത്തിലെ റോഷന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. കരിയറിന്റെ തുടക്കത്തില്‍ നടന് ലഭിച്ച മികച്ച വേഷമായിരുന്നു സിനിമയില്‍. ദൃശ്യത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും റോഷന്‍ ബഷീര്‍ അഭിനയിച്ചിരുന്നു. പ്ലസ്ടു എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ബഷീര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2010ലായിരുന്നു റോഷന്റെ ആദ്യ ചിത്രമായ പ്ലസ്ടു പുറത്തിറങ്ങിയത്. പിന്നീട് ബാങ്കിങ്ങ് അവേഴ്സ്, റെഡ് വൈന്‍, ഇന്നാണ് ആ കല്യാണം, കൊളംമ്പസ്, കുബേര രാശി, വിജയ് ചിത്രമായ ഭൈരവ, മൂന്ന് രസിഗര്‍കള്‍ തുടങ്ങിയ സിനിമകളിലും റോഷന്‍ ബഷീര്‍ അഭിനയിച്ചിരുന്നു.

പുതിയ ഒരു സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പങ്ക് വെച്ചപ്പോൾ കമന്റിട്ട ഒരു പ്രേക്ഷകന് താരം കൊടുത്ത മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദൃശ്യത്തിൽ വരുണിനെ കുഴിച്ചിട്ടതിന് പിന്നാലെയാണ് പോലീസും മലയാളി പ്രേക്ഷകരും. അത് കൊണ്ട് തന്നെയാണ് ഒരു പ്രേക്ഷകൻ ‘ഇതിലും കുഴിയിൽ തന്നെ ആണൊടെ’ എന്ന് ചോദിച്ചത്. അതിന് മറുപടിയായി ‘അല്ലേടാ നിന്റെ അമ്മേടെ നെഞ്ചത്ത്’ എന്നാണ് താരം കമന്റിട്ടത്. സംഭവം വൈറലായതോടെ റോഷൻ ആ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍. കോഴിക്കോടാണ് ഇവരുടെ സ്വദേശം. മേലെ വാര്യത്തെ മാലാഖകുട്ടികള്‍, കല്യാണപ്പിറ്റേന്ന്, ഇമ്മിണി നല്ലൊരാള്‍, കുടുംബ വിശേഷങ്ങള്‍ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് കലന്തന്‍ ബഷീര്‍. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് മകനും സിനിമയിലേക്ക് എത്തിയത്

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago