‘ഈച്ച ആട്ടി ഇരിക്കുക എന്നൊക്കെ പറഞ്ഞു കെട്ടിട്ടേ ഉള്ളൂ’ വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് നടി

സിനിമയിലേക്ക് തിരിച്ചുവരുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി റോഷ്‌ന ആന്‍ റോയ്. ആദ്യമായി സ്‌കൂളിലേക്ക് ചെല്ലുന്ന ഒരു കുട്ടിയുടെ പ്രതീതിയാണ് ഇപ്പോഴെന്നും ആ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ലെന്നും റോഷ്‌ന പറയുന്നു. നവാഗതനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ഭഗവാന്‍ ദാസന്റെ രാമ രാജ്യം എന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തിലാണ് റോഷ്‌ന എത്തുന്നത്. സിനിമയില്‍ നിന്ന് ഓഫറുകള്‍ വരാതായതോടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി മുന്നോട്ടുപോവുകയായിരുന്നു റോഷ്‌ന. ഒരു വീട്ടുകാരിയായും ഭാര്യയുമൊക്കെ ആയി ഒതുങ്ങാനുള്ള തയാറെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഭഗവാന്‍ ദാസന്റെ രാമ രാജ്യത്തിലേക്ക് വിളി വന്നതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

കുറിപ്പ് വായിക്കാം

അങ്ങനെ കുറച്ചു നാളത്തെ വലിയ കാത്തിരിപ്പിനോടുവിൽ … ഞാനിതാ എന്റെ സന്തോഷത്തിലേക്ക്.. ????

2019ൽ makeup &beutician ഡിപ്ലോമ എടുത്തു,
ഒരുക്കുന്നത് ഇഷ്ടമുള്ള കാര്യമായതു കൊണ്ട് അതും കൂടെ കൊണ്ടുപോകണം എന്ന് ആഗ്രഹിച്ചാണ് പഠിച്ചത് , .എന്തോ കൊറോണ വന്നപ്പോ എനിക്കതായിരുന്നു ആശ്രയം ♥ ആ സമയത്തായിരുന്നു വിവാഹവും ????

എന്റെ വിവാഹ ശേഷം ഒരു 6 മാസത്തിനു ശേഷം സിനിമയ്ക്കു വിലക്കുകളിൽ നിന്നു മോചനം.. എല്ലാവരും വീണ്ടും തിരക്കു പിടിച്ച സമയത്തിലേക്ക്…????
അന്ന് എന്റെ കാര്യം നല്ല comedy ആയിട്ടു പോകുന്നു…. ????
ഈച്ച ആട്ടി ഇരിക്കുക എന്നൊക്കെ പറഞ്ഞു കെട്ടിട്ടേ ഉള്ളൂ.. ഞാൻ ഏതാണ്ടൊക്കെ അങ്ങനൊരു അവസ്ഥയിലായിരുന്നു????????
, എങ്കിലും ഒന്നല്ലേൽ വേറെ, എന്നൊരു moodil ഞാൻ പഠിച്ചതൊക്കെ കൂട്ടി ചേർത്ത് makeupworks ചെയ്യാൻ തുടങ്ങി, വെറുതെ ഇരിക്കാനുള്ള മനസു അന്നുമില്ല ഇന്നുമില്ല.. ????അത്രേ ഉള്ളൂ????

Contacts കുറഞ്ഞിട്ടാകും എന്നൊക്കെ മനസിൽ തോന്നി, ഒരീസം ചുമ്മാ എല്ലാ contctsum പൊടി തട്ടി എടുത്തു എല്ലാർക്കും msg അയച്ചപ്പോഴാണ് കാര്യങ്ങൾ വേറെ ലെവലിൽ പോയി കൊണ്ടിരിക്കുവാണെന്നു മനസിലായത് ????????
അഭിനയ ജീവിതത്തിനു വിരാമം, വിവാഹ ശേഷം makeup artist ആയി മാറിയ എന്നെ വിളിച്ചാൽ കാര്യമില്ലത്രേ… ???? ഞാൻ പിന്നെ ന്താ പറയാ …വഴിയേ പോണവർ എന്റെ ജീവിതം അങ്ങോട്ട് തീരുമാക്കുകയാണ്,. ന്തായാലും ഇതറിഞ്ഞപ്പോൾ ഇച്ചിരി വെഷമിച്ചെങ്കിലും, mind ആക്കിയില്ല
. ????.

സ്വന്തമായി ഞാൻ തന്നെ ഇടയ്ക്കു മറന്നു പോയി തുടങ്ങി , എന്റെ കഴിവുകളെ ???? വീണിടം വിഷ്ണു ലോകം, അങ്ങനെ ഒരു വീട്ടുകാരിയായും ഭാര്യയുമൊക്കെ ആയി ഒതുങ്ങാനുള്ള തയ്യാറെടുത്തു കൊണ്ടിരുന്ന ഞാൻ
ഇങ്ങനെ ഒരു അന്തോം കുന്തോംയില്ലാണ്ട് നിക്കുമ്പോഴാണ് ഒരു tamil project ചെയ്യുന്നത്, അതായിരുന്നു തുടക്കം,
ആ ഒരു inspiration കൊണ്ടാകാം ഇന്ന് കൃത്യമായി പറഞ്ഞാൽ 3വർഷവും 4മാസവും കഴിയുമ്പോൾ മലയാള സിനിമയുടെ ഭാഗമാകുവാൻ ദൈവം വീണ്ടും എന്നെ നിയോഗിച്ചു .. ആദ്യമായി സ്കൂളിലേക്ക് ചെല്ലുന്ന ഒരു കുട്ടിയുടെ പ്രതീധിയാണ് എനിക്കിപ്പോൾ… ????????സിനിമ കിട്ടിയില്ലെങ്കിലും.. ഒരാൾ വിളിച്ചിട്ടു ഒരു കഥ പറഞ്ഞപ്പോൾ കിട്ടിയ സന്തോഷം എനിക്കു പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.????????
എന്തായാലും Rasheed Parambil സംവിധാനം ചെയ്യുന്ന ആദ്യ സിനിമ”ഭഗവാൻ ദാസന്റെ രാമ രാജ്യം ” എന്ന സിനിമയിലൂടെ ????????ശക്തമായ ഒരു കഥാപാത്രമായി ഞാനും തിരിച്ചു വരുന്നു ???? ദൈവാനുഗ്രഹത്താൽ പൂജ, switch on, ബഹുമാനപ്പെട്ട സിബി മലയിൽ sir, ഷാജി കൈലാസ്sir , ലിസ്റ്റിൻ ചേട്ടൻ ടി ജി രവി ചേട്ടൻ എന്നിവരുടെ സാന്നിദ്യത്തിൽ ഭംഗിയായി നടന്നു ???? ????????ഇന്ന് തുടങ്ങുന്നു.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago