റോട്ടറി കൊച്ചിൻ ടൈറ്റൻസിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

കഴിഞ്ഞ ദിവസം നടന്ന റോട്ടറി കൊച്ചിൻ ടൈറ്റൻസിന്റെ ഇൻസ്റ്റാളേഷൻ  ഫങ്ക്ഷനിൽ ക്ലബ്ബിന്റെ ഭാരവാഹികൾ ആയി പുതിയ അംഗങ്ങൾ ചുമതയേറ്റു. ക്ലബ്ബിന്റെ പ്രസിഡന്റായി രമേഷ്‌ കോങ്ങാട്ടിലും സെക്രട്ടറിയായി വിഷ്ണു ആർ  ഉണ്ണിത്താനുമാണ് ചുമതലയേറ്റത്. അഡ്വ.സുന്ദര വടിവേലു മുഖ്യാതിഥിയായ ചടങ്ങിൽ കമ്മ്യൂണിറ്റി ക്ഷേമത്തിനായുള്ള ഒരു പുതിയ അധ്യായത്തിനാണ് തുടക്കം കുറിച്ചത്.  റോട്ടറി കൊച്ചിൻ ടൈറ്റൻസിന്റെ വരാനിരിക്കുന്ന നിരവധി പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ആണ് യോഗത്തിൽ ചർച്ച ചെയ്തത്. ഇന്നത്തെ സമൂഹത്തിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് റോട്ടറി കൊച്ചിൻ ടൈറ്റൻസ് ബോധവാന്മാർ ആണെന്നും അതിനാൽ തന്നെ അതിനു വേണ്ട സുപ്രധാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് രമേഷ് കോങ്ങാട്ടിൽ പറഞ്ഞു.

ഈ ചർച്ചയുടെ ആദ്യ പടി എന്നവണ്ണം എറണാകുളം ജനറൽ ആശുപത്രിയിൽ ഏഴ് ഡയാലിസിസ് യൂണിറ്റുകൾ നൽകുന്നതിന് സംഘടന നടപടികൾ ആരംഭിച്ചു.കൂടാതെ അത്യാധുനിക ഇൻഫ്രാ സ്ട്രക്ടറുകളും സ്മാർട്ട് ക്ലാസ് റൂമുകളും ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർസ്കൂളുകൾക് ഇരുപത്തി അഞ്ചു ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കാനും പഠനോപകരണങ്ങളും മികച്ച സേവനങ്ങളും സൗകര്യങ്ങളും ഒരുക്കികൊണ്ടു ഒരു സ്പെഷ്യൽ സ്കൂൾ ഏറ്റടുക്കുവാനും തീരുമാനിച്ചിട്ടുണ്ട് .കൂടാതെ വിദ്യാർഥികളിൽ പാരിസ്ഥിതിക വിദ്യാഭ്യാസം വളർത്തുന്നതിനായി ലേക്ക് മൌണ്ട് പബ്ലിക് സ്കൂളിൽ ബട്ടർഫ്‌ളൈ ഗാർഡൻ നിര്മിക്കുവാനും ,ഭിന്നശേഷി കാരായ കുട്ടികൾക്ക് വീൽ ചെയർ കൾ നൽകുന്ന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും ,നേരത്തെ അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയുകയും ശുദ്ധമായ കുടിവെള്ളം ലഭ്യമാകാൻ വേണ്ടി വാട്ടർ പ്യൂരിഫയറുകൾ സ്കൂളുകൾക്ക് നൽകുകയും ചെയ്തിരുന്നു.

ശേഷം ഈ വരുന്ന 25-ന് അമ്പലമുകൾ ഗവൺമെന്റ ഹയർ സെക്കന്ററി സ്കൂളിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷനുമായി ചേർന്ന് ഒരു ഡെന്റൽ ക്യാമ്പ് നടത്തുമെന്നും രമേഷ്‌ കോങ്ങാട്ടിൽ യോഗത്തിൽ പറഞ്ഞു. വിദ്യാർത്ഥികൾക്ക് ദന്ത സംരക്ഷണം നൽകുന്നതിനും സമൂഹത്തിനുള്ളിൽ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. റോട്ടറി കൊച്ചിൻ ടൈറ്റൻസ് സമീപകാലത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾ കൊച്ചി മേഖലയിലെ ഉന്നമനത്തിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. വരാനുള്ള വർഷത്തിൽ ഒരു കോടിയിൽ പരം രൂപയ്ക്കുള്ള പ്രവർത്തനങ്ങലാണ് ക്ലബ്‌ കാഴ്ചവെക്കുവാൻ ഉദ്ദേശിക്കുന്നത് . ഇത് റോട്ടറി കൊച്ചിൻ ടൈറ്റൻസിന്റെസാമൂഹിക ക്ഷേമത്തിനായുള്ള നിരന്തരമായ പരിശ്രമത്തിന്റെ തെളിവാണ് കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് കുന്നപ്പള്ളി റോട്ടറി കൊച്ചിൻ ടൈറ്റൻസ്, 91 94476 66900 എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടത് ആണ്.

Devika

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago