ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം എത്തുന്ന രാജമൗലി ചിത്രം എന്ന് കേട്ടപ്പോള്‍ തന്നെ ഒരു സൂപ്പര്‍ഹിറ്റ് മൂവി എന്നതില്‍ കുറഞ്ഞ് ആര് ആര് ആറിനെ കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് കഴിയുമായിരുന്നില്ല. കാത്തിരിപ്പും പ്രതീക്ഷയും വെറുതെ ആയില്ല. ആരാധകരുടേയും സിനിമാ പ്രേമികളുടെ പ്രതീക്ഷകള്‍ക്ക് ഒരു പടി മുന്പില് ആയിരുന്നു ആര്. ആര്. ആറിന്റെ സ്ഥാനം.
ഇപ്പോഴിതാ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളുടെ ഏറ്റവും പുതിയ വിശേഷമാണ് സിനിമാ ലോകത്ത് ചര്‍ച്ചയായി മാറുന്നത്. ആര്‍ആര്‍ആര്‍ റിലീസായി ഒരുമാസത്തിനുള്ളില്‍ തന്നെ ആയിരം കോടി കടന്ന വിവരമാണ് പുറത്ത് വരുന്നത്. ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കണക്കുകള്‍ പ്രകാരം, ചിത്രം ഇതുവരെ നേടിയത് 1100 കോടിയാണ്. സിനിമ റിലീസ് ആയി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരം കോടി ക്ലബ്ബില്‍ എത്തിയിരുന്നു.
ജനുവരി 7ന് ആദ്യം റിലീസ് നിശ്ചയിച്ചിരുന്ന സിനിമ കൊവിഡ് തീര്‍ത്ത പ്രതിസന്ധിയെ തുടര്‍ന്നാണ് മാറ്റിവെച്ചത്. പിന്നീട്, മാര്‍ച്ച് 25നാണ് ആര്‍ആര്‍ആര്‍ തീയറ്ററുകള്‍ വഴി ആരാധകരിലേക്ക് എത്തിയത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്, ആലിയ
ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍,
ശ്രിയ ശരണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയിരുന്നു. ആര് ആര് ആറിന്റെ ഹിന്ദി പതിപ്പ് മാത്രം ആദ്യവാരം ഇന്ത്യയില്‍ നിന്ന് നേടിയത് 132.59 കോടിയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…