ബാഹുബലിയ്ക്ക് ശേഷം എസ്,എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ആര്.ആര്.ആര്… 1000 കോടിയുടെ നേട്ടമുണ്ടാക്കിയ ചിത്രം വമ്പന്‍ ഹിറ്റാണ്… പ്രഖ്യാപന സമയത്ത് തന്നെ സിനിമാ ആസ്വാദകരുടെ ശ്രദ്ധ നേടിയ ചിത്രം പ്രദര്‍ശനത്തിന് മുന്‍പേ തന്നെ കോടികള്‍ വാരിയിരുന്നു.. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയലും ആരാധക മനസ്സുകളിലും വലിയൊരു ഓളം തന്നെ തീര്‍ത്ത നാട്ടുകൂത്ത് പാട്ടിന്റെ വീഡിയോ സോംഗ് പുറത്ത് വിട്ടിരിക്കുകയാണ് ആര് ആര് ആര് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ”നാട്ട് കൂത്ത്” ഗാനത്തിന്റെ പ്രോമോയ്ക്കും പിന്നാലെ വന്ന ലിറിക്കല്‍ വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പിന്നീട് റീലുകളിലും ഈ ഗാനം തരംഗമായി മാറി. ഈ പാട്ടിന്റെ തീയറ്റര്‍ അനുഭവവും പറഞ്ഞറിയിക്കാന്‍ വാക്കുകളിലാത്തതാണ് എന്നാണ് സിനിമ
കണ്ടിറങ്ങിവരെല്ലാം പറയുന്നത്. അതേ ആവേശം ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ പങ്കുവെയ്ക്കുമ്പോഴും കമന്റുകളായി പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നുണ്ട്. ജൂനിയര്‍ എന്‍.ടി.ആര്. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന
കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ പുറത്ത് വന്നിരിക്കുന്ന നാട്ടുകൂത്ത് വീഡിയോ സോംഗ് ആരാധകരില്‍ വലിയ ആവേശമാണ് തീര്‍ക്കുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…