എന്ന് നിന്റെ മൊയ്ദീൻ എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ആർ എസ് വിമൽ പുതിയ ചിത്രം ഒരുക്കുന്നു. ചിത്രത്തിന്റ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. ശശിയും ശകുന്തളയും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ആർ എസ് വിമൽ രചന നിർവഹിക്കുന്ന സിനിമ കൂടിയാണ് ശശിയും ശകുന്തളയും. സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തർ.
ബിച്ചൽ മുഹമ്മദാണ് ശശിയും ശകുന്തളയും എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടൻ സുരേഷ് ഗോപിയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ ഷഹീൻ സിദ്ദിഖ്, സിദ്ദിഖ്, ആർ എസ് വിമൽ, അശ്വിൻ കുമാർ, ബിനോയ്, ബാലാജി, ബിച്ചൽ, നേഹ സലാം, രസ്ന പവിത്രൻ, സിന്ധു വർമ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
ആമി ഫിലിംസിന്റെ ബാനറിൽ ആർ എസ് വിമലും സലാം തനിക്കാട്ടും നേഹ സലാമും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമ ഈ വർഷം തന്നെ തിയറ്ററുകളിൽ എത്തുമെന്നാണ് പറയുന്നത്. വിഷ്ണുവാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനയൻ എംജെയാണ് ചിത്രത്തിന്റെ എഡിറ്റർ. കെപിയും പ്രകാശ് അലക്സും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് കെപിയാണ്. കല സംവിധായകൻ ബസന്ത് പെരിങ്ങോടാണ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…