ഷാജി കൈലാസിന്റെ ഇളയ മകനും സിനിമയിലേക്ക്!! റുഷിന്‍ ഷാജി കൈലാസിന്റെ അരങ്ങേറ്റം നായകനായിട്ട്

സംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകന്‍ റുഷിനും സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നു. നായകനായിട്ടാണ് റുഷിന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് റുഷിന്റെ അരങ്ങേറ്റം. പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ഷെബി ചൗഘട്ട്. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബുധനാഴ്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

വിആര്‍ ബാലഗോപാല്‍ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവര്‍ദ്ധനാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ രജീഷ് രാമനും അഭിലാഷ് ബാലചന്ദ്രനാണ് എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. കലാസംവിധാനം സാബുറാമുമാണ് നിര്‍വഹിക്കുന്നത്. ഹരിനാരായണന്റേതാണ് വരികള്‍, മെജോ ജോസഫാണ് സംഗീതം പകരുന്നത്. വിനീത് ശ്രീനിവാസനും അഫ്‌സലുമാണ് ഗായകര്‍.

അബു സലിം ഈ ചിത്രത്തില്‍ സുകുമാരക്കുറുപ്പ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജോണി ആന്റണി, സൂര്യ കൃഷ്, ഇനിയ, ടിനിടോം, ശ്രീജിത്ത് രവി, സുജിത് ശങ്കര്‍, ദിനേശ് പണിക്കര്‍ തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തില്‍ മറ്റ് വേഷങ്ങളിലെത്തുന്നുണ്ട്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് ഹരി കാട്ടാക്കട. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുരുകന്‍.എസ്. പിആര്‍ഓ വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

ഷാജി കൈലാസിന്റെ മൂത്ത മകന്‍ ജഗനും സിനിമാ ലോകത്തെത്തിയിട്ടുണ്ട്. സംവിധായകനായിട്ടാണ് ജഗന്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. സിജു വില്‍സണ്‍ നായകനായെത്തുന്ന ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. അതിനിടെയാണ് സഹോദരന്‍ നായകനായും ചിത്രം ഒരുങ്ങുന്നത്.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago