അസുഖബാധിതയായ കാമുകിയോട് ഹൃത്വിക് റോഷന്‍ പറഞ്ഞത് കേട്ടോ? കമന്റും..! മറുപടിയും..!

തന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ഹൃത്വിക് റോഷന്റെ പേരുകള്‍ വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. ഒരിക്കല്‍ ഒരു റസ്‌റ്റോറന്റില്‍ വെച്ച് ഒരു അജ്ഞാത സുന്ദരിയുടെ കൂടെ ഇറങ്ങി വന്ന ഹൃത്വികിനെ പാപ്പരാസികളാണ് കൈയ്യോടെ പൊക്കിയത്. പിന്നീട് ആരാണ് ആ പെണ്‍കുട്ടി ആരാണ് എന്ന് തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. ഹൃത്വിക് റോഷനും സബ ആസാദും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

അടുത്തിടെ ഹൃത്വിക്കിന്റെ കുടുംബത്തിനൊപ്പം അവധി ദിനം ആഘോഷിക്കുന്ന സബയുടെ ചിത്രങ്ങളും വൈറലായിരുന്നു. ഒരുമിച്ച ഭക്ഷണം കഴിക്കാനായിരുന്നു അവര്‍ വീട്ടില്‍ എത്തിയത്. ഈ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും സബയുടെ ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അതിന് ഹൃത്വിക് റോഷന്‍ നല്‍കിയ കമന്റും സബയുടെ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. ”വീട്ടില്‍ അസുഖം ബാധിച്ചിരിക്കുമ്പോള്‍ പാടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ സത്യജിത് റേയുടെ ക്ലാസിക് ചിത്രം ‘ഗൂപ്പി ഗൈന്‍ ബാഗ ബൈനി’ലെ പാട്ടുകളടങ്ങിയ? ഒരു കാസറ്റ് എന്റെ മാതാപിതാക്കള്‍ എനിക്കു തന്നു.

ആ സമയത്ത് എനിക്ക് ബംഗ്ലാ ഭാഷ ഒട്ടും മനസ്സിലായില്ല, എന്നിരിക്കിലും അധികം വൈകാതെ അതെന്റെ പ്രിയപ്പെട്ട കാസറ്റായി. ആല്‍ബത്തിലെ ഓരോ പാട്ടുകളുടെയും വരികള്‍ ഞാന്‍ പഠിച്ചു, ഒരു വാക്കിന്റെ പോലും അര്‍ത്ഥം മനസ്സിലാവാതെ തന്നെ… ( ഉച്ചാരണത്തില്‍ തെറ്റുണ്ടാവും ക്ഷമിക്കുക),” പാടുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് സബാ കുറിച്ചു..

ഈ പോസ്റ്റിന് ഹൃത്വിക്കിന്റെ കമന്റ് ഇങ്ങനെയായിരുന്നു, ”നീയൊരു അസാധാരണ മനുഷ്യനാണ്.”കമന്റിന് മറുപടിയായി സബ പറഞ്ഞത്. നിങ്ങളുമതേ, ഏറ്റവും ദയയുള്ളയാള്‍ എന്നാണ്… ഇതാണ് ഇപ്പോള്‍ ബോളിവുഡിലും ഇരുവരുടേയും ആരാധകര്‍ക്കിടയിലും ചര്‍ച്ചയാകുന്നത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago