നാലുവർഷം മുൻപ് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത്, മകനെക്കുറിച്ച് സബിറ്റ

ഫ്‌ളവേഴ്‌സ് ടിവിയിലെ പുതിയ ഹാസ്യ സീരിയൽ ആണ് ‘ചക്കപ്പഴം. അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയിൽ നിരവധി സിനിമസീരിയലുകളിലൂടെ പ്രശസ്തനായ എസ്പി ശ്രീകുമാർ, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് സീരിയലിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആശയുടെ ഭർത്താവ് ഉത്തമനായിട്ടാണ് എസ്പി ശ്രീകുമാർ വേഷമിടുന്നത്. കുഞ്ഞുണ്ണി ലളിത ദമ്പതികളുടെ മൂത്തമകൻ . മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമൻ. ഈ ലളിത ആയി വേഷം ഇടുന്നത് സബിറ്റ ജോർജ് എന്ന നടിയാണ്അമ്മ ആയും ഉത്തമയായ അമ്മായി അമ്മയായും, നിഷ്കളങ്ക ആയ അമ്മാമ്മയും അച്ഛമ്മയും ഒക്കെയായി വേഷം ഇടുന്ന സബിറ്റ ചുരുങ്ങിയ സമയം കൊണ്ട് ആണ് പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയത്.

മലയാളി അല്ലെ, പുതുമുഖ നടിയാണോ എന്ന് തുടങ്ങി നിരവധി സംശയങ്ങളും സബിറ്റയെ കുറിച്ച് ആരാധകർക്കുണ്ടായിരിന്നു.കർണാടക സംഗീതവും ഭരതനാട്യവും പഠിച്ച സബിറ്റയുടെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പരസ്യ ചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച താരം ബിഗ് സ്ക്രീനിലും തിളങ്ങിയിട്ടുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം അഭിനയം ഒരുതരം ലേർണിംഗ് ആണെന്നാണ് താരത്തിന്റെ പോസ്റ്റുകളിൽ നിന്നും വ്യക്തമാക്കുന്നത്! സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ താരം തന്റെ മകനെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്,

സബിറ്റ പറയുന്നത് ഇങ്ങനെ എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാലുവർഷം, അമ്മയുടെ കണ്ണീരു തോർന്നിട്ടും. നാലു വർഷം മുൻപ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് എന്റെ മാക്സ് ബോയ്… അതിനു ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല. നീയുമായി ഒത്തുച്ചേരാൻ ഒരു അവസരം സർവ്വേശ്വരൻ തന്നാൽ ഒരു നിമിഷം പോലും ഞാൻ മടിച്ചു നിൽക്കില്ല. കാരണം നീയെന്റെ ജീവിതത്തിലെ നികത്താനാവാത്തൊരു നഷ്ടമാണ്. കണ്ണുനീർ നിറഞ്ഞ് കാഴ്ച മങ്ങിയതിനാൽ മമ്മിയ്ക്ക് കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല’ മകന് ചുംബനം നൽകുന്ന ചിത്രത്തിനൊപ്പം സബീറ്റ കുറിച്ചു.

Rahul

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago