sabitta-george-about-her-father
ചക്കപ്പഴം എന്ന പരമ്പരയിലെ അമ്മ വേഷത്തിലൂടെയാണ് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ നടി സബീറ്റ ജോര്‍ജ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. പത്ത് വര്‍ഷം മുമ്പാണ് സബീറ്റ വിവാഹ മോചനം നേടിയത്. മകള്‍ സാഷയാണ് ഇപ്പോള്‍ സബീറ്റയുടെ കൂട്ട്.
ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താല് ഭിന്നശേഷിക്കാരനായി മാറിയ സബീറ്റയുടെ മൂത്തമകന് മാക്സ് വെല്‍ നാല് വര്‍ഷം മുമ്പ് മരിച്ചിരുന്നു. കഴിഞ്ഞ മാസം താരത്തിന്റെ പിതാവും വിടവാങ്ങി. പിതാവിന്റെ വിയോഗം കഴിഞ്ഞ് 30 ദിവസം കഴിഞ്ഞതിനെക്കുറിച്ച് കഴിഞ്ഞ ദിവസം താരം ഒരു പോസ്റ്റിട്ടു. ‘അച്ചന് ഈ കൈ വിട്ടു എന്നെ തനിച്ചാക്കി പോയിട്ടു ഇന്ന് മുപ്പതു ദിവസം. മനസ്സിന്റെ ഭാരം കുറക്കാന്‍ പലതും ചൈയ്യുന്നു. എങ്കിലും ഈ വിങ്ങല്‍ കുറയുന്നില്ലല്ലോ ഡാഡി. ഇന്നേക്ക് 30 ദിവസമായി. ഇനിയൊരിക്കലും ജീവിതം പഴയത് പോലെയാവില്ലല്ലോ, മിസ് യൂ ഡാഡി എന്നുമായിരുന്നു സബീറ്റ കുറിച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം അച്ഛന്റെ വേര്‍പാട് ആരാധകരെ അറിയിച്ചത്. എന്റെ മകന് മാക്സിനൊപ്പം ചേരുന്നതില്‍ അച്ഛന് സന്തുഷ്ടനാണെന്ന് എനിക്കറിയാം എന്നാണ് സബീറ്റ കുറിച്ചത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…