‘എത്ര അനായാസം ആണ് ലെന വടക്കന്‍ ഭാഷ ഉപയോഗിച്ച് കസറുന്നത്’

സുരാജ് വെഞ്ഞാറമൂടും സിദ്ധിഖും പ്രധാന കഥാപാത്രമായി ബാഷ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് എന്നാലും ന്റെളിയാ. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ചിത്രം അത്ര മോശമായൊന്നും തോന്നിയില്ലെന്നാണ് സാബു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

എന്നാലും ന്റളിയ. അത്ര മോശം പടം ആയൊന്നും തോന്നിയില്ല. ക്ലൈമാക്‌സ് le ഒരേ ഒരു കാര്യം മുന്‍പ് സിനിമകളില്‍ ‘അവസാനിപ്പിക്കും മുന്‍പ് ഒരു കോമഡി ‘ എന്ന പോലെ ആയി എന്നതൊഴിച്ച് കണ്ടിരിക്കാവുന്ന നല്ല പടം തന്നെ ആണ്.
ഏറ്റവും നല്ലത്, അല്ലെങ്കില്‍ ഈയടുത്ത് കണ്ട എല്ലാ സിനിമകളിലെയും ഏറ്റവും നല്ല പ്രകടനം എന്ന് തന്നെ പറയാം LENA യുടെത്.
ഭാഷ കൈകാര്യം തീര്‍ച്ചയായും വലിയ കഴിവ് തന്നെ ആണ്. ‘ബെട്ടിയിട്ട ബായതണ്ടും’ മറ്റും ഉദാഹരണം.എത്ര അനായാസം ആണ് ലെന വടക്കന്‍ ഭാഷ ഉപയോഗിച്ച് കസറുന്നത്. ടെന്‍ഷന്‍ ആവുമ്പോഴും ദേഷ്യം പിടിക്കുമ്പോഴും കരയുമ്പോഴും അല്ലാത്തപോളും, ഒരു വേള പോലും ആ ഒഴുക്ക് നഷ്ടപ്പെടുന്നില്ല.
ശരിക്കും അല്‍ഭുതപ്പെടുതി കളഞ്ഞു. ഇത്രക്കും പെര്‍ഫെക്ഷന്‍ ഒടെ വടക്കന്‍ ഭാഷ കൈകാര്യം ചെയ്യുന്നത് കണ്ടിട്ടുള്ളത് ഉര്‍വശി ആണ്. പുതിയ നായികമാര്‍ പലപ്പോളും പല ഭാഷ കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍, ചില വാക്കുകള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധ കൊടുത്ത് സ്‌ട്രെസ്സ് ചെയ്യുന്ന കാണാറുണ്ട്. അത് ഒരു മുഴച്ച് നില്‍ക്കല്‍ ആകാറുണ്ട്. എന്നാല് ലെന ALL-OUT performance. സിദ്ധീക്ക് nte കോമഡികള്‍ വേറെ ലെവല്‍. സുരാജ് കൊടുക്കുന്ന സപ്പോര്‍ട്ടും . സുരാജ് ന്റെ wife ആയി അഭിനയിച്ച നടിയും(സീരിയല്‍ ഫെയിം ആണ്. But പേരറിയാത്തതില്‍ ക്ഷമിക്കുക) നന്നായിരുന്നു.

മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തിയ ഗായത്രി അരുണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. എഡിറ്റിംഗ് മനോജ്. സന്തോഷ് കൃഷ്ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംഗീതം വില്യം ഫ്രാന്‍സിസ് ഷാന്‍ റഹ്‌മാന്‍. പാര്‍ത്ഥന്‍ ആണ് അസോസിയേറ്റ് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍- ശ്രീജേഷ് നായര്‍, ഗണേഷ് മാരാര്‍ എന്നിവരുമാണ്. ഗാനരചന-ഹരിനാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജി കുട്ടിയാണി, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, കോസ്റ്റിയൂം- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സജി കാട്ടാക്കട, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ്- ബബിന്‍ ബാബു, വിഎഫ്എക്‌സ്- കോക്കനട്ട് ബെഞ്ച്, മാര്‍ക്കറ്റിങ്- ബിനു ബ്രിങ് ഫോര്‍ത്ത്, പിആര്‍ഒ വാഴൂര്‍ ജോസ്, സ്റ്റില്‍- പ്രേംലാല്‍, വിതരണം- മാജിക് ഫ്രയിംസ് ഫിലിംസ്, മാര്‍ക്കറ്റിങ് ഏജന്‍സി- ഒബ്സ്‌ക്യൂറ, ഡിസൈന്‍- ഓള്‍ഡ് മങ്ക് എന്നിവരുമാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.

Gargi

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

19 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago