ഇനി കളി മാറും മോനെ..!! ബിബി ഹോട്ടലിലേക്ക് സാബുമോന്റെ മാസ് എന്‍ട്രി

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് പുതിയ വഴിത്തിരിവുകളിലേക്ക് കടക്കുകയാണ്. ഗെയിം ചേഞ്ചറായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളെ ഇറക്കിയെങ്കിലും അവരെല്ലാം പുറത്തായി കഴിഞ്ഞു.ഈ ആഴ്ചയിലെ ഹൗസിലെ ടാസ്‌ക് ഹോട്ടല്‍ ടാസ്‌കാണ്. പുറത്തുനിന്നും എത്തുന്ന ചലഞ്ചേര്‍സിനെ ഒരു അതിഥിയെപ്പോലെ പരിപാലിക്കാന്‍ വീട്ടിലുള്ളവര്‍ ശ്രമിക്കണം എന്നതാണ് ഈ ടാസ്‌ക്. ഇത്തരത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്‌കില്‍ ആദ്യത്തെ അതിഥി എത്തിയിരിക്കുകയാണ്.

ആദ്യ സീസണില്‍ വിജയിയായ സാബു ആണ് അതിഥിയായി എത്തിയിരിക്കുന്നത്. ആദ്യ സീസണില്‍ നിന്നുള്ള മറ്റൊരു മത്സരാര്‍ത്ഥിയും ബിബി ഹോട്ടല്‍ ടാസ്‌കില്‍ അതിഥിയായി എത്തുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. നടി ശ്വേത മേനോന്‍ ആണ് ബിബി ഹോട്ടലിലെ അടുത്ത അതിഥിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഗ് ബോസ് വീട് ഒരു ഹോട്ടല്‍ പോലെയായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ മുന്‍ സീസണിലെ മത്സരാര്‍ത്ഥികളായ രജിത്ത് കുമാറും, ഡോ. റോബിനും ആയിരുന്നു ചലഞ്ചേര്‍സ് ആയി എത്തിയത്. ഡോ. റോബിനെ ആ ഷോയിലും ബിഗ് ബോസ് പുറത്താക്കിയിരുന്നു. ബഹളം വച്ചതിനായിരുന്നു റബിനെ പുറത്താക്കിയത്. ഇത്തവണ ഒന്നിലേറെ ചലഞ്ചേര്‍സ് വീട്ടിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ഹോട്ടല്‍ ടാസ്‌ക് ഒരു പവര്‍ ടാസ്‌കാണ്. അടുത്ത ആഴ്ചയിലെ പവര്‍ ടീം ആരാണ് എന്നാണ് ഈ ടാസ്‌കിലൂടെ തീരുമാനിക്കുക. എന്തായാലും മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലേയര്‍ വീണ്ടും ബിഗ് ബോസിലേക്ക് വരുന്നത് ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ വിജയിയാണ് സാബു മോന്‍. ആദ്യ സീസണിന് ശേഷം ആദ്യമായിട്ടാണ് താരം വീണ്ടും ഷോയിലേക്ക് എത്തുന്നത്.

Anu

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

5 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

55 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

58 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago