‘ലാലേട്ടൻ നിർമാതാവിന് 5 ലക്ഷം തിരിച്ചു നൽകി’; സുരേഷ് ഗോപിക്ക് പകരം മോഹൻലാൽ വന്നു; വെളിപ്പെടത്തലുമായി സാബു സർഗം

സുകുമാരിയമ്മ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു മിഴികള്‍ സാക്ഷി. മോഹന്‍ലാലായിരുന്നു ഈ ചിത്രത്തില്‍ സുകുമാരിയുടെ മകന്റെ വേഷത്തിലെത്തിയത്. ഇരുവരും നിരവധി സിനിമകളില്‍ അമ്മയും മകനുമായി അഭിനയിച്ചിട്ടുണ്ടെങ്കിലും മിഴികള്‍ സാക്ഷി അവയില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരുന്നു. എന്നാല്‍ നേരത്തെ ഈ ചിത്രത്തില്‍ മോഹന്‍ലാലിന് പകരം മനസില്‍ കണ്ടിരുന്നത് സുരേഷ് ഗോപിയെയായിരുന്നു. മിഴികള്‍ സാക്ഷിയിലേക്ക് സുരേഷ് ഗോപിയ്ക്ക് പകരം മോഹന്‍ലാല്‍ എത്തിയതിന്റെ കഥ പറയുകയാണ് സംവിധായകൻ  സാബു സര്‍ഗം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആ കഥ പങ്കുവെക്കുന്നത്. മിഴികള്‍ സാക്ഷി അശോക് ആര്‍ നാഥ് എന്ന സംവിധായകന്റേതാണ്. ആദ്യ സിനിമയ്ക്ക് തന്നെ ദേശീയ പുരസ്‌കാരം നേടിയ സംവിധായകന്‍. ജാസി ഗിഫ്റ്റ്, മധു നീലകണ്ഠന്‍ തുടങ്ങിയ പ്രതിഭകളെ അവതരിപ്പിക്കുകയും ചെയ്തയാളാണ്. അനില്‍ മുകത്തല എന്ന തിരക്കഥാകൃത്തിന്റെ കഥയായിരുന്നു മിഴികൾ സാക്ഷി എന്ന സിനിമ ആക്കിയത്. അമ്മത്തൊട്ടില്‍ എന്നായിരുന്നു സിനിമക്ക് ആദ്യം തീരുമാനിച്ച  പേര്. അമ്മയ്ക്കായിരുന്നു അതില്‍ പ്രാധാന്യം. മകന്‍ നഷ്ടപ്പെടുന്ന അമ്മ. അമ്മയ്ക്ക് സംസാരശേഷിയില്ല.

വളരെയധികം അഭിനയശേഷിയുള്ള, അത്ര തന്നെ കയ്യടക്കമുള്ള നടി ചെയ്താല്‍ മാത്രമേ ഈ കഥാപാത്രം നില്‍ക്കൂ. പല ആളുകളോടും ചോദിച്ചു. ഒടുവില്‍ സുകുമാരിയമ്മയിലെത്തി. പല നടിമാരേയും സമീപിച്ചുവെങ്കിലും അവരാരും ഏറ്റെടുത്തില്ല. അമ്മ വേഷം ചെയ്യാനുള്ള മടിയായിരുന്നു. പക്ഷെ എനിക്കോര്‍മ്മയുണ്ട്, സുകുമാരിയമ്മ കഥ കേട്ടതും കണ്ണുകള്‍ നിറഞ്ഞു. ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള സുകുമാരിയമ്മയുട ഇപ്പോഴും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് മിഴികള്‍ സാക്ഷിയിലേത്. ഒരുപാട് അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചു. ഫെസ്റ്റിവലുകളിലേക്ക് ക്ഷണിക്കപ്പെട്ടു. ആ അമ്മയായിരുന്നു അതിലെ പ്രധാന കഥാപാത്രം. അപ്പോള്‍ വന്നൊരു വിഷയം, അമ്മയ്ക്ക് പ്രാധാന്യമുള്ള ഈ സിനിമയുമായി ഒരു മെയിന്‍ നടനെ സമീപിക്കാന്‍ പറ്റില്ല എന്നതായിരുന്നു. അവര്‍ നോക്കുമ്പോള്‍ അമ്മയ്ക്കാണ് പ്രാധാന്യം.

അതോടെ അവര്‍ പിന്നിലേക്ക് മാറിയേക്കാം. സുകുമാരിയമ്മ ആയതിനാല്‍ അവര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത നടന്മാരില്ല. എല്ലാവരുടേയും അമ്മയല്ലേ. അങ്ങനെ സുരേഷ് ഗോപിയെ മകനാക്കാനുള്ള പദ്ധതിയുമായാണ് അമ്മയുടെ അടുത്ത് ചെല്ലുന്നത്. നക്‌സലേറ്റ് എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്യുന്ന മകന്റെ കാഥാപാത്രമാണ്. കഥ കേട്ട ശേഷം അമ്മ പറഞ്ഞു, ആ കഥാപാത്രത്തിന്റെ മുഖമായി എന്റെ മനസിലുള്ളത് സുരേഷിന്റെയല്ല ലാലുവിന്റെ മുഖമാണെന്ന്. ലാലു ഇവിടെയില്ല, അമേരിക്കയിലാണ് വരട്ടെ. ലാലുവിനോട് സംസാരിച്ച ശേഷം മതി സുരേഷിനെ കാണുന്നത്. ലാലു ഓക്കെ പറഞ്ഞാല്‍ ലാലുവിനെക്കൊണ്ട് ചെയ്യുന്നതാകും നല്ലത് എന്നും സുകുമാരി  പറഞ്ഞു. അത് കേട്ട് നിര്‍മ്മാതാവ് ഞെട്ടി. മോഹന്‍ലാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ്. ഈ സിനിമയുടെ സാമ്പത്തിക വിജയം എന്താകുമെന്ന് പറയാന്‍ സാധിക്കില്ല.പക്ഷെ എല്ലാവരുടേയും ചിന്തകള്‍ തകിടം മറിച്ചു കൊണ്ട് മോഹന്‍ലാല്‍ ഈ സിനിമയിലേക്ക് വന്നു.  നേരത്തെ ഈ സിനിമയുടെ പേര് അമ്മത്തൊട്ടില്‍ എന്നായിരുന്നു. പക്ഷെ ആ പേര് സുഖമില്ലെന്ന് ഒഎന്‍വി സാര്‍ പറഞ്ഞിരുന്നു. അങ്ങനെ ഒരു ദിവസം ഇരുന്ന് ആലോചിച്ചപ്പോഴാണ് മിഴികള്‍ സാക്ഷി എന്ന പേര് തന്റെ  മനസിലേക്ക് വരുന്നത്എന്നും  തിരക്കഥയില്‍ മിഴികള്‍ സാക്ഷി എന്ന പേര് കണ്ടതും മോഹന്‍ലാല്‍ എനിക്കിനി കഥ കേള്‍ക്കണ്ട ഈ പേര് കേട്ടപ്പോള്‍ തന്നെ മതി, ഞാന്‍ ഈ സിനിമ ചെയ്യുന്നുവെന്ന് പറഞ്ഞുവെന്നും സബ് സർഗം പറയുന്നു. അത് കേട്ട് നിര്‍മ്മാതാവ് ഞെട്ടിഎന്നും  ഈ പേരിട്ടതിന് തനിക്ക്  പ്രതിഫലം തരുമെന്ന് പറഞ്ഞുഅങ്ങനെ 20000 രൂപയുടെ ചെക്കും അദ്ദേഹം തന്നുവന്നു സാബു പറഞ്ഞു. അന്ന് തന്റെ  പ്രതിഫലം പോലും 10000 ആണ് എന്നും  പേരിട്ടതിന് പ്രതിഫലം ലഭിച്ച ആദ്യത്തെയാള്‍ താനായിരിക്കുംമെന്നും സാബു പറയുന്നുണ്ട്. മോഹലാലിന്റെ ഏറ്റവും വലിയ ക്വാളിറ്റി എന്തെന്നാല്‍, മിഴികള്‍ സാക്ഷിയിലെ അമ്മയ്‌ക്കൊപ്പം തന്നെ ആ മകനേയും നമ്മള്‍ ഓര്‍ത്തിരിക്കും എന്നതാണ്. സൈനസ് മൂലം കടുത്ത വേദന സഹിച്ചാണ് മോഹൻലാൽ  അന്ന് അഭിനയിക്കാന്‍ വന്നത്. പ്രതിഫലത്തില്‍ നിന്നും അഞ്ച് ലക്ഷം നിര്‍മ്മാതാവിന് തിരികെ കൊടുക്കുകയും ചെയ്തുവെന്നും സംവിദ്ധ്യാകാൻ സബ് സർഗം വ്യക്തമാക്കി.

 

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago