Categories: Film News

പുകയില ഉത്പന്നങ്ങളുടെ പരസ്യം ഒന്നുപോലും സ്വീകരിച്ചിട്ടില്ല!! കാരണം വ്യക്തമാക്കി സച്ചിന്‍

ഇന്ത്യയുടെ കിക്കറ്റ് ഇതിഹാസമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. വ്യക്തി ജീവിതത്തിലും ഏറെ മാതൃക തുടരുന്ന താരമാണ് സച്ചിന്‍. മോഹിപ്പിക്കുന്ന തുകകളുടെ പരസ്യങ്ങള്‍ വന്നിട്ടും ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുത്ത് അതെല്ലാം വേണ്ടെന്ന് വച്ചെന്ന് താരം പറയുന്നു.

തനിക്ക് പുകയില ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അത് ഒഴിവാക്കിയതിനെ കുറിച്ച് താരം പങ്കുവച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്വച്ഛ് മുഖ് അഭിയാന്റെ സ്മൈല്‍ അംബാസിഡറാണ് സച്ചിന്‍. ധാരണാപത്രം ഒപ്പിട്ട ശേഷം സംസാരിക്കുകയായിരുന്നു താരം.

സ്‌കൂള്‍ കഴിഞ്ഞയുടനെയാണ് സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് അവസരം ലഭിച്ചത്. അന്നു മുതല്‍ ഒരുപാട് പരസ്യങ്ങളിലേക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍, പുകയില ഉത്പന്നങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് തന്നോട് പിതാവ് പറഞ്ഞിട്ടുണ്ടെന്ന് സച്ചിന്‍ പറഞ്ഞു.

പിന്നീട് ഇത്തരം ഓഫറുകള്‍ അനവധി വന്നിരുന്നു. എന്നാല്‍ അത് ഒന്നുപോലും സ്വീകരിച്ചിട്ടില്ലെന്നും സച്ചിന്‍ പറഞ്ഞു. നല്ല ആരോഗ്യമുള്ള വായ, ഒരാളുടെ പൂര്‍ണ ആരോഗ്യത്തിന്റെ ലക്ഷണമാണ്.

ജീവിത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഫിറ്റായിരിക്കണമെന്നും സച്ചിന്‍ പറഞ്ഞു. എല്ലാവരും ഫിറ്റായിരിക്കാന്‍ ശ്രമിക്കുന്നുണ്ട്, ഫിറ്റ്‌നസ് ഇന്ന് ഒരു ട്രെന്റായി മാറിയിരിക്കുകയാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Anu

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

29 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago