ഇന്ത്യയുടെ മാത്രമല്ല, ലോകത്തെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ഇതിഹാസങ്ങളില്‍ ഒരാളാണ് സച്ചിന് ടെണ്ടുല്‍ക്കര്‍. ആഗോള തലത്തില്‍ ബാറ്റിംഗില്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത് 2013ല്‍ ‘മാസ്റ്റര്‍ ബ്ലാസ്റ്റര്‍’ വിരമിച്ചിരുന്നു. അടുത്തിടെ, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ടീമിന്റെ ഭാഗമായി ഇന്‍ഡോറില്‍ സെപ്റ്റംബര്‍ 19 ന് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിനായി ബാറ്റ് ചെയ്തതിന് ശേഷം സച്ചിന് ആരാധകരില്‍ വലിയ നൊസ്റ്റാള്‍ജിയ കൊണ്ടുവന്നിരുന്നു.
എന്നാല്‍ ക്രിക്കറ്റ് മാത്രമല്ല ഇതിഹാസം ആസ്വദിക്കുന്നത്! സച്ചിന് ടെണ്ടുല്‍ക്കര്‍ വലിയ ഭക്ഷണപ്രിയനാണെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ക്കും അനുയായികള്‍ക്കും അറിയാം. 36 ദശലക്ഷത്തിലധികം ആരാധകര്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ സച്ചിനെ ഫോളോ ചെയ്യുന്നത്. ഇവര്‍ക്കായി ചില ഭക്ഷണ വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ സച്ചിന് വളരെ ഭംഗിയായി ഒരു ഓംലെറ്റ് മറിച്ചിടുന്ന വീഡിയോ പുറത്തുവന്നിരുന്നു.
സച്ചിന് ടെണ്ടുല്‍ക്കറുടെ പെര്‍ഫെക്റ്റ് ഓംലെറ്റ് ഫ്ലിപ്പിംഗ് സ്കില്‍സ് ക്രിക്കറ്റ് ആരാധകരില്‍ മതിപ്പുളവാക്കി. രസകരമായ ഒരു ക്രിക്കറ്റ് പരാമര്‍ശത്തോടു കൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്. ക്രിക്കറ്റിലെ ഫ്ളിക് ഷോട്ടിനോടാണ് താരം ഇതിനെ താരതമ്യപ്പെടുത്തിയത്. സച്ചിന് പങ്കിട്ട വീഡിയോയില്‍, ഒരു ഹോട്ടല്‍ റെസ്റ്റോറന്റില്‍ ഓംലെറ്റ് മറിച്ചിടാനുള്ള ശരിയായ നിമിഷത്തിനായി ശ്രദ്ധാപൂര്‍വം കാത്തിരിക്കുന്നത് കാണാനാകും.
അത് തയ്യാറായിക്കഴിഞ്ഞുവെന്ന് കണ്ടപ്പോള്‍, അത് വളരെ നന്നായി പിടിച്ച് അദ്ദേഹം വേഗത്തില്‍ മറിച്ചു. സച്ചിന് ടെണ്ടുല്‍ക്കറുടെ ഓംലെറ്റ് ഫ്ലിപ്പിംഗ് കഴിവുകളുടെ വീഡിയോ ഇതിനകം 2.4 ദശലക്ഷത്തിലധികം വ്യൂസ് നേടി. നേരത്തെയും താരം ഇത്തരത്തില്‍ ഭക്ഷണ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…