അന്യൻ എന്ന ഒറ്റ ചിത്രം മതിയായിരുന്നു സദ എന്ന നായികയെ ഓർമിക്കാൻ

ശങ്കറിന്റെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് അന്യൻ. വിക്രം നായകനായി എത്തിയ ചിത്രം അത് വരെ ഉണ്ടായിരുന്ന സകല റെക്കോർഡുകളും തിരുത്തി കുറിച്ച് കൊണ്ടാണ് പ്രദർശനത്തിന് എത്തിയത്. നിരവധി പ്രമുഖ താരങ്ങൾ അഭിനയിച്ച ചിത്രത്തിൽ സദ ആയിരുന്നു നായികയായി എത്തിയത്. ജയറാം ചിത്രമായ നോവലിലും സദ ആണ് നായികയായി എത്തിയത്. അന്യൻ ഹിറ്റ് ആയതോടെ സദയും സിനിമയിൽ തിളങ്ങുമെന്ന് കരുതിയെങ്കിലും വേണ്ട രീതിയിൽ സിനിമയിൽ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞില്ല. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രം ചെയ്ത താരം പിന്നീട് സിനിമയിൽ നിന്ന് വിട്ട് നില്ക്കാൻ തുടങ്ങിയിരുന്നു.

സ്വന്തമായി ഒരു ഹോട്ടൽ നടത്തുന്ന താരം അടുത്തിടെ ഇൻസ്റ്റാഗ്രാം ലൈവിൽ വന്നു തന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞിരുന്നു. താൻ ഇപ്പോൾ നടത്തുന്ന ഹോട്ടലിൽ നിന്നു മാറാൻ അതിന്റെ ഉടമാൻസ്ഥാൻ തന്നെ നിർബന്ധിച്ച് കൊണ്ടിരിക്കുകയാണ് എന്നും എന്നാൽ അതില്ലെങ്കിൽ തനിക്ക് വേറെ ജീവിത മാര്ഗങ്ങള് ഒന്നും വേറെ ഇല്ല എന്നുമാണ് സദ കരഞ്ഞു കൊണ്ട് പ്രേക്ഷകരോട് പറഞ്ഞത്. എർത്ത് ലിങ്ക് എന്ന പേരിൽ ആണ് താരം ഹോട്ടൽ നടത്തി വന്നത്. എന്നാൽ ഇപ്പോൾ താരത്തിനെ കുറിച്ച് പത്രപ്രവർത്തകൻ ആയ ബയിൽവാൻ രംഗനാഥൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

അന്യൻ സിനിമ ഹിറ്റ് ആയതോടെ കരിയറിൽ വേറെ ലെവലിലേക്ക് പോകുമെന്ന് ആളുകൾ കരുതിയിരുന്ന താരമാണ് സദ. എന്നാൽ എല്ലാവരുടെയും പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു താരത്തിന്റെ കരിയർ. കരിയറിൽ വില്ലനായി എത്തിയത് സദയുടെ ചില ദുശീലങ്ങൾ ആണ്. അമിതമായി പുകവലി ആയിരുന്നു താരത്തിന് ഉണ്ടായിരുന്നത്. അമിത ലഹരി ഉപയോഗത്തിന്റെ പേരിൽ സദയെ പല ചിത്രങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ രംഗങ്ങൾക്ക് ഞാൻ സാക്ഷി ആയിട്ടുമുണ്ട്. ഒരു പക്ഷെ ഇത്തരത്തിൽ ഒരു ദുശീലം ഇല്ലാതിരുനെങ്കിൽ ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ നടി ആയിരുന്നേനെ സദാ. എന്നാൽ ഇന്ന് അവർ ഉപജീവനത്തിനായി ഹോട്ടൽ നടത്തി ജീവിക്കുന്നു എന്നുമാണ് ഇയാൾ പറയുന്നത്.

Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

3 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

3 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

3 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

3 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

5 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

6 hours ago