ടാറ്റൂ അടിക്കുന്ന വീഡിയോയുമായി സാധിക, രണ്ടു ടാറ്റൂ ഒരുമിച്ച് അടിച്ച് താരം!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാധിക. മോഡലിങ്ങിലും അഭിനയത്തിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഷോർട്ട് ഫിലിമുകളിലും സജീവമാണ്. താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. അതിനെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. സാധിക പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്. ഇത്തരത്തിൽ നടത്തുന്ന ഫോട്ടോഷൂട്ടുകളിൽ പലതും പല തരത്തിൽ ഉള്ള വിവാങ്ങൾക്ക് വഴി തെളിയിച്ചിട്ടും ഉണ്ട്. എന്നാൽ അതൊന്നും താരം കാര്യമാക്കുകയില്ല എന്ന് മാത്രമല്ല, വീണ്ടും ഫോട്ടോഷൂട്ടുകൾ നടത്താറുമുണ്ട്.

ഇപ്പോൾ താരം രണ്ടാമതും ടാറ്റൂ അടിച്ചിരിക്കുകയാണ്. അതിന്റെ വീഡിയോ സാധിക തന്നെ തന്റെ ഇൻസ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. വനിതാ ദിനത്തോട് അനുബന്ധിച്ച് തനിക്ക് വേണ്ടി തന്റെ സന്തോഷത്തിന് വേണ്ടി ചെയ്ത കാര്യം എന്നാണു ടാറ്റൂ അടിച്ചതിനോട് സാധിക പ്രതികരിച്ചത്. രണ്ടു ടാറ്റൂ ആണ് സാധിക പതിപ്പിച്ചിരിക്കുന്നത്. ദ് ഡീപ് ഇങ്ക് സ്റ്റുഡിയോസിൽ നിന്നാണ് നടി പച്ചകുത്തിയത്. താൻ പതിപ്പിച്ചിരിക്കുന്ന ഈ ടാറ്റൂവിന് പ്രത്യേകതകൾ ഒരുപാട് ഉണ്ടെന്നും താരം വ്യക്തമാക്കി. ഇപ്പോൾ തന്റെ ശരീരത്തിൽ മൊത്തം മൂന്ന് ടാറ്റൂ ഉണ്ടെന്നും സാധിക പറഞ്ഞു. സാധിക പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.

ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക സിനിമലോകത്തിലേക്ക് എത്തിയത്. അതിനു ശേഷം “കലികാലം”, “എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും”,”ബ്രേക്കിംഗ് ന്യൂസ്” തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് . ശേഷം നിരവതി ടെലിവിഷൻ പരമ്പരകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ മത്സരാർത്ഥിയായി എത്തുകയാണ് താരം.

Sreekumar

Recent Posts

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

27 mins ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

2 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

5 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

5 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

6 hours ago