നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത നടിയാണ് സാധിക വേണുഗോപാല്‍. അതിനാല്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ കലാഭവന്‍ മണിക്കൊപ്പം അഭിനയിച്ച ഓര്‍മ്മകള്‍ പങ്കുവക്കുകയാണ് താരം, എംഎല്‍എ മണി: പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായിക ആയിട്ടായിരുന്നു സാധിക വേഷമിട്ടത്. കലാഭവന്‍ മണിക്കൊപ്പം ബൈക്കില്‍ പോവുന്നൊരു രംഗം ചിത്രീകരിക്കുമ്പോഴുണ്ടായ രസകരമായ സംഭവമാണ് നടി പങ്കുവെച്ചത്.
മണിച്ചേട്ടനൊപ്പമുള്ള ഗാനമുണ്ടെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അതൊക്കെ കേട്ടപ്പോള്‍ സന്തോഷമായിരുന്നു. എല്ലാ കാര്യത്തിലും കഴിവുണ്ട് അദ്ദേഹത്തിന്. ആ സമയത്തൊക്കെ ക്യാമറ ഫേസ് ചെയ്യുമ്പോള്‍ ഭയങ്കര പേടിയായിരുന്നു. മണിച്ചേട്ടന് ഭയങ്കര കൂളാണ്. പറഞ്ഞത് ചെയ്യുന്ന പ്രകൃതമായിരുന്നു. ഞങ്ങള്‍ ബൈക്കില്‍ പോവുന്നൊരു രംഗമുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് തനിക്ക് അറിയില്ല. ദേഹത്ത് കൈ വെക്കാമോയെന്നൊന്നും അറിയില്ല. ”നീയെന്താ ഇങ്ങനെ ഇരിക്കുന്നത്, നീയെന്റെ കാമുകിയാണോ അതോ ശത്രുവാണോ” എന്നായിരുന്നു മണിച്ചേട്ടന് ചോദിച്ചത്. അതിന് ശേഷമാണ് താന്‍ അദ്ദേഹത്തിന്റെ തോളത്ത് കൈ വച്ചതെന്ന് സാധിക പറയുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…