അഭിനയിക്കുന്നത് ഞാനാണെന്ന് അറിയുമ്പോൾ പല രംഗങ്ങളും കൂട്ടിച്ചേർക്കാറുണ്ട്

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഉള്ള താരമാണ് സാധിക വേണുഗോപാൽ. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. താരം പങ്കുവെക്കുന്ന തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുമുണ്ട്. എന്നാൽ പലപ്പോഴും സാധിക നടത്തുന്ന ഫോട്ടോഷൂട്ടുകൾ ഒക്കെയും സദാചാര മലയാളികൾക്ക് ദഹിക്കാത്ത വിധമുള്ളവയാണ്. ഫോട്ടോഷൂട്ടുകളിൽ മാത്രമല്ല, ചില ഷോർട്ട് ഫിലിമുകളിലും ഇന്റിമേറ്റ് രംഗങ്ങളിൽ സാധിക അഭിനയിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ വിമർശനങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ അതിനെയൊക്കെ ശക്തമായ രീതിയിൽ നേരിടാനും സാധികയ്ക്ക് അറിയാം എന്നതാണ് ശ്രദ്ധേയമായ കാര്യം.

സോഷ്യൽ മീഡിയയിൽ സാധിക പങ്കുവെക്കുന്ന പല ചിത്രങ്ങൾക്കും പലപ്പോഴും മോശം കമെന്റുകൾ വന്നിട്ടുണ്ട്. എന്നാൽ അത്തരം കമെന്റുകൾക്ക് ചുട്ട മറുപടിയും താരം തന്നെ നൽകിയിട്ടുണ്ട്. എന്നാൽ ഷൂട്ടിങ് സെറ്റിൽ താൻ നേരിട്ടുള്ള അനുഭവം പങ്കുവെക്കുകയാണ് സാധിക ഇപ്പോൾ. താൻ ആണ് അഭിനയിക്കുന്നത് എന്ന് അറിയുമ്പോൾ തിരക്കഥാകൃത്തോ സംവിധായകനോ പല രംഗങ്ങളും എഴുതി ചേർക്കാറുണ്ട്. ഇന്റിമേറ്റ് രംഗങ്ങൾ ആയിരിക്കും ഇതിൽ കൂടുതലും. പലപ്പോഴും ഇത്തരം രംഗങ്ങൾ ഞാൻ ഇടപെട്ട് ഒഴുവാക്കേണ്ടി വന്നിട്ടുണ്ട്. എന്റെ പ്രൊഫഷൻ അത് ആയത് കൊണ്ട് ചെയ്യാതിരിക്കാൻ കഴിയില്ല. എന്നാൽ അങ്ങനെ ഒരു രംഗം ആവശ്യമില്ലെന്ന് തോന്നിയാൽ ഞാൻ ചെയ്യാറില്ല.

ഷൂട്ടിങ് നടക്കുമ്പോൾ ഇന്റിമേറ്റ് സീനുകൾ ഷൂട്ട് ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞാൽ അന്ന് സെറ്റിൽ ഉള്ള ജോലിക്കാർ എല്ലാവരും ഹാജർ ആകും. ആരും അന്ന് ലീവ് എടുക്കുകില്ല. ഷൂട്ടിങ് കാണാൻ വരാൻ എല്ലാവര്ക്കും ഭയങ്കര താൽപ്പര്യമാണ്. ബെഡ്‌റൂം സീൻ ഉണ്ടെന്ന് അറിയുന്ന ദിവസം അത് കാണാൻ വേണ്ടി എല്ലാവരും സെറ്റിൽ എത്തും. ഒരു ഷൂട്ടിൽ ബെഡ്‌റൂം സീനിൽ അഭിനയിക്കാൻ വേണ്ടി വന്നപ്പോൾ ഷൂട്ട് കാണാൻ സെറ്റിലെ എല്ലാവരും അവിടെ ഉണ്ട്. ഒടുവിൽ അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടപ്പോൾ ആണ് വിരലിൽ എണ്ണാവുന്ന ആളുകളെ മാത്രം അവിടെ നിർത്തിയിട്ട് ബാക്കി ഉള്ളവരെ ഒഴിവാക്കിയത് എന്നുമാണ് സാധിക പറയുന്നത്.

Devika

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

10 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

12 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

14 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

17 hours ago