പെണ്ണ് സഹിക്കാൻ ആയി ജനിച്ചവളാണ് ഇതൊക്കെ ജീവിതത്തിന്റെ ഭാഗം ആണ്. ഇതൊക്കെ പുറത്തറിഞ്ഞാൽ നമുക്ക് നാണക്കേടല്ലേ? സമൂഹം എന്ത് കരുതും? കുടുംബക്കാർ എന്ത് വിചാരിക്കും

വിവാഹപ്രായം ആയി എന്താണ് കെട്ടാത്തത് എന്ന് ചോദിക്കാൻ നിൽക്കുന്നവരെ ഒന്നും ജീവിക്കുമ്പോൾ കാണാൻ കിട്ടാറില്ല. നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാർ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്, കഴിയുന്നില്ലെങ്കിൽ പിരിയുന്നത് തന്നെ ആണ് പരിഹാരം കല്യാണം കഴിക്കാഞ്ഞാൽ കുറ്റം, കഴിച്ചിട്ട് കുട്ടികൾ ഇല്ലാഞ്ഞാൽ തെറ്റ്, വിവാഹമോചനം അവിവേകം, മരണം അനിവാര്യം എന്ന് സാധിക വേണുഗോപാൽ, കഴിഞ്ഞ ദിവസം സ്ത്രീധനത്തിന്റെ പേരിൽ പീഡനം അനുഭവിച്ച് മരണപ്പെട്ട വിസ്മയയുടെ മരണത്തിലാണ് സാധിക തന്റെ പ്രതിഷേധം അറിയിക്കുന്നത്.

കല്യാണം ഒരു തെറ്റല്ല. പക്ഷെ ആ കല്യാണം തെറ്റാണെന്നു തിരിച്ചറിയുമ്പോൾ അതിൽ നിന്നും പിന്മാറുന്നതിനു സമൂഹത്തെ പേടിക്കേണ്ട അവസ്ഥ ആണ് പരിതാപകരം. അണിനായാലും പെണ്ണിനായാലും ഒന്നിച്ചു പോകാൻ കഴിയുന്നില്ലെങ്കിൽ പിരിയുന്നത് തന്നെ ആണ് പരിഹാരം
കല്യാണം കഴിക്കാഞ്ഞാൽ കുറ്റം, കഴിച്ചിട്ട് കുട്ടികൾ ഇല്ലാഞ്ഞാൽ തെറ്റ്, വിവാഹമോചനം അവിവേകം, മരണം അനിവാര്യം. വിവാഹപ്രായം ആയി എന്താണ് കെട്ടാത്തത് എന്ന് ചോദിക്കാൻ നിൽക്കുന്നവരെ ഒന്നും ജീവിക്കുമ്പോൾ കാണാൻ കിട്ടാറില്ല. നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാർ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്?
ഒരുപരിചയവും ഇല്ലാത്ത രണ്ടുപേരെ തമ്മിൽ കൂട്ടി ചേർക്കാൻ 30മിനിറ്റ് മതി. വര്ഷങ്ങളായി പരിചയമുള്ള ആ ജീവിതം മതിയെന്ന് തീരുമാനിച്ചവർക്ക് പിരിയാൻ വർഷങ്ങളും മറ്റു നൂലാമാലകളും. കണക്ക് പറഞ്ഞു എണ്ണി വാങ്ങുന്ന കാശും സ്വർണ്ണവും, കണക്കിൽ വ്യത്യാസം വന്നാൽ ജീവിതം ദുസ്സഹം! തീരാ വ്യഥകളും ഗാർഹിക പീഡനവും വേറെ.

 

വിഷമം പറയാൻ സ്വന്തം വീട്ടിലെത്തിയാൽ ബാലേഭേഷ്, “പെണ്ണ് സഹിക്കാൻ ആയി ജനിച്ചവളാണ് ഇതൊക്കെ ജീവിതത്തിന്റെ ഭാഗം ആണ്. ഇതൊക്കെ പുറത്തറിഞ്ഞാൽ നമുക്ക് നാണക്കേടല്ലേ? സമൂഹം എന്ത് കരുതും? കുടുംബക്കാർ എന്ത് വിചാരിക്കും? അച്ഛനെ ഓർത്തു ഇതൊക്കെ മറന്നേക്കൂ   അമ്മ അനുഭവിച്ചത് ഇതിനേക്കാൾ അപ്പുറം ആണ് ഇതൊക്കെ ചെറുത്‌ നിസാരം എന്നൊക്കെ പറഞ്ഞു സ്വന്തം ആയി ഈ ലോകത്തു ആരും ഇല്ല എന്ന തിരിച്ചറിവും കിട്ടി ബോധിച്ചു സന്തോഷിച്ചു തിരിച്ചു വന്ന വഴിക്കു പോകാം.

എന്നിട്ട് അവസാനം സഹികെട്ടു ജീവൻ അവസാനിക്കുമ്പോൾ ഒരായിരം ആളുകൾ ഉണ്ടാകും സഹതാപ തരംഗവുമായി, ഇത്രയ്ക്കു വേദനിച്ചുന്നു ഞങ്ങൾ അറിഞ്ഞില്ല,ഞങ്ങളോടൊന്നും പറഞ്ഞില്ല, എന്തിനു ഇങ്ങനൊക്കെ ചെയ്തു…. പ്രഹസനത്തിന്റെ മൂർഥനയാവസ്ഥ! കല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥ ആണ്. ഇവിടെ പലരും കല്യാണം കഴിക്കുന്നത്‌ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സമൂഹത്തിനും വേണ്ടി ആണ്. പഠിക്കുന്നവർ പഠിച്ചോട്ടെ, ജോലി ചെയ്യുന്നവർ അത് ചെയ്തോട്ടെ കല്യാണം അല്ല ജീവിതത്തിലെ മഹത്തായ കാര്യം ജീവനോടെ അഭിമാനത്തോടെ ജീവിക്കുന്നത് തന്നെ ആണ്. അവർക്കു കല്യാണം കഴിക്കാൻ തോന്നുമ്പോൾ അവരായിട്ട് പറഞ്ഞോട്ടെ, ജീവിതം ജീവിച്ചു കഴിഞ്ഞ ആളുകളെന്തിനു ജീവിതം തുടങ്ങുന്നവരുടെ ജീവിക്കാൻ ഉള്ള അവകാശം തട്ടിയെടുക്കണം? ഇതൊക്കെ എന്നാണാവോ ആളുകൾ തിരിച്ചറിയുന്നത്, എന്നാണ് താരം പറയുന്നത്

Sreekumar

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

53 mins ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

2 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

3 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

4 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

4 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

4 hours ago