ബിഗ് ബോസ് വീട്ടിൽ സായിയുടെയും നന്ദനയുടെയും സൗഹൃദം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Follow Us :

ബിഗ് ബോസ് മലയാളം സീസൺ 6 ൽ വളരെ അധികം സൗഹൃദം പുലർത്തിയവരാണ് നന്ദനയും സായി കൃഷ്ണയും. ബിഗ് ബോസിൽ നിന്നും തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം നന്ദന ആണെന്നും , നന്ദന തന്റെ അനിയത്തിക്കുട്ടിയാണ് , തന്റെ ജീവിതകാലം മുഴുവനും ആ ബന്ധം സൂക്ഷിക്കുമെന്നുമാണ് സായി കൃഷ്ണ പറഞ്ഞത്. ഒരു വീട് വെയ്ക്കണമെന്ന ആഗ്രഹവുമായിട്ടാണ് നന്ദന ബിഗ് ബോസ് ഹൗസിലേക്ക് പോയത്. ഹൗസിൽ വെച്ച് പലപ്പോഴും ഇക്കാര്യം നന്ദന പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പണപ്പെട്ടി ടാസ്ക് വന്നാൽ താൻ അത് എടുക്കുമെന്നായിരുന്നു നന്ദന പറഞ്ഞത്. എന്നാൽ അതിന് മുൻപേ തന്നെ നന്ദന ബിഗ് ബോസിൽ നിന്നും പുറത്തായി. പിന്നീട് സായി കൃഷ്ണ ഹൗസിൽ നിന്നും മണി ബോക്സുമായി പുറത്തിറങ്ങുകയായിരുന്നു. അഞ്ചുലക്ഷമായിരുന്നു പെട്ടിക്കുള്ളിൽ ഉണ്ടായിരുന്ന തുക . ഇതോടെ നന്ദനയ്ക്ക് വേണ്ടിയാണ് സായി മണി ബോക്സ് എടുത്തത് എന്നായിരുന്നു ചർച്ചകൾ. ഇപ്പോഴിതാ ആ പണം സായി തന്നാൽ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നന്ദന. തന്റെ ബിഗ് ബോസ് അനുഭവങ്ങളും നന്ദന പങ്കുവെച്ചു.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ നന്ദനയുടെ പ്രതികരണം. ‘റിലേഷനും അറ്റാച്ച്മെന്റുമൊന്നും വേണ്ടെന്ന് കരുതി ബിഗ് ബോസിനുള്ളിലേക്ക് പോയാലും വീട്ടിലെത്തിയാൽ ബന്ധങ്ങൾ ഉണ്ടാകും. അങ്ങനെ തനിക്കും അടുപ്പമുള്ളവർ ഉണ്ടായിട്ടുണ്ട്. പെങ്ങളൂട്ടി എന്ന ട്രോൾ ഒക്കെ കണ്ടിരുന്നില്ലേ എന്നും നന്ദൻ ചോദിക്കുന്നുണ്ട്. പണപ്പെട്ടി എടുത്ത് ഇറങ്ങിയ ആൾ വേറൊരാൾക്ക് വേണ്ടിയാണ് അത് ചെയ്തതെന്ന് കേൾക്കുന്നുണ്ട് , അത് ശരിയാണോയെന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ കരുതുന്നില്ലെന്നായിരുന്നു മറുപടി. പണപ്പെട്ടി തന്നാൽ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് അതിന് താൻ ബിഗ് ബോസ് ഹൗസിൽ വെച്ച് തന്നെ മറുപടി നൽകിയിരുന്നുവെന്നും നന്ദന പറഞ്ഞു. ‘വീടിന്റെ കാര്യങ്ങൾ പറയുമ്പോൾ അവർ പണപ്പെട്ടിയെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു. തൻ അപ്പോൾ പറയാറുള്ളത് തനിക്ക് നിങ്ങളുടെ പണപ്പെട്ടി വേണ്ട, പണിയെടുത്ത് വീടുണ്ടാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സായി കൃഷ്ണ അക്കാര്യം യുട്യൂബ് ചാനലിലൂടെയും പറഞ്ഞിട്ടുണ്ട് എന്നും നബിദിന വ്യക്തമാക്കി. നന്ദനക്ക് ആരുടെയും പന്തിന്റെ ആവശ്യമില്ലെന്ന് സൈകൃഷ്ണയും വ്യക്തമാക്കിയിരുന്നു. അവർ സ്നേഹം കൊണ്ട് ചിലപ്പോൾ പണം തന്നാൽ പോലും താൻ വേണ്ടെന്ന് തന്നെ പറയും. വീട് എന്നൊരു ആഗ്രഹത്തോടെയാണ് താൻ ബിഗ് ബോസിലേക്ക് പോയത്. ഗെയിം പഠിച്ചിട്ടൊന്നുമല്ല ബിഗ് ബോസിലേക്ക് പോയത്. താൻ താനായിട്ട് തന്നെയാണ് അവിടെ നിന്നത്. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ മാത്രം തുടരാം എന്നാണ് ചിന്തയുണ്ടായിരുന്നത്. അതേസമയം പിആർ വർക്ക് തനിക്കില്ലെന്നും.

പി ആറിനു കൊടുക്കാൻ പണം ഉണ്ടായിരുന്നുവെങ്കിൽ താൻ വീട് വെക്കുമായിരുന്നില്ലേ എന്നും നന്ദന പറയുന്നു. ഡാൻസിന്റേയും ഡ്രസിന്റേയുമൊക്കെ ഷോപ്പിൽ താൻ ജോലിയെടുത്തിരുന്നു. അങ്ങനെ താൻ സ്വർണത്തിന്റെ പാദസരവും മാലയും കൈ ചെയിനുമൊക്കെ എടുത്തിട്ടുണ്ട്. അതൊക്കെ വിറ്റിട്ടായാലും താൻ വീടെടുക്കും.ബാക്കി പണിയെടുത്ത് ഉണ്ടാക്കാലോ എന്നുമാണ് നന്ദനയുടെ വാക്കുകൾ . അതേസമയം പണപ്പെട്ടി കൂടുതൽ വന്നാൽ എടുക്കുമെന്ന് താൻ പറഞ്ഞിരുന്നു. പക്ഷെ പണപ്പെട്ടി എടുക്കുമെന്ന് ആദ്യം പറഞ്ഞത് സായി ക്രിസ്‌ജെഹ്ന ആയിരുന്നുവെന്നും . താൻ പറ്റില്ലെന്ന് പറഞ്ഞു. അപ്പോഴാണ് നിനക്ക് എന്തിനാണ് പണപ്പെട്ടിയെന്ന് സായി ചോദിച്ചത്. വീട് വെക്കണമെന്ന് താൻ പറഞ്ഞു. അതോടെ നിനക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ എടുത്തോളൂവെന്ന് സായി പറഞ്ഞു. സൈകൃഷ്ണ നല്ല മനസിന് ഉടമായാനിന്നും അങ്ങനെയുള്ളവർക്കല്ലേ അതൊക്കെ വിട്ടുതരാൻ സാധിക്കുകയുള്ളൂവെന്നും താൻ പണിയെടുത്ത തന്നെ വീടുണ്ടാക്കുമെന്നും നന്ദന പറയുന്നു.