അസുഖം മറച്ചുവെച്ച് ​ഗെയിം കളിച്ച് സർവൈവ് ചെയ്ത സിജോ കാട്ടുതീയല്ല കൊടുങ്കാറ്റാണ്

Follow Us :

സിജോ ജോൺ എന്ന യുട്യൂബറുടെ ജീവിതം തന്നെ മാറി മറിഞ്ഞത് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ മുതലാണ്.‍ വാക്ക് തർക്കത്തിനിടെ പ്രകോപിതനായി അസി റോക്കി മുഖത്ത് ഇടിച്ചതോടെ വലിയൊരു അപകടമാണ് സിജോയ്ക്കുണ്ടായത്. ഇപ്പോഴും അതുമായി ബന്ധപ്പെട്ടുള്ള ആരോ​ഗ്യപ്രശ്നങ്ങൾ സിജോയെ അലട്ടുന്നുണ്ട്. എന്നാൽ സിജോയുടെ പ്രകോപിപ്പിച്ചതുകൊണ്ട് മാത്രമാണ് താൻ ഇടിച്ചതെന്നാണ് റോക്കി പറയുന്നത്. മാത്രമല്ല ഇത്രയും വലിയൊരു ദുരവസ്ഥയിലൂടെ സിജോ കടന്നുപോകുമ്പോഴും മാപ്പ് ചോദിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തതല്ലാതെ ഒരിക്കൽ പോലും നേരിൽ ചെന്ന് കണ്ട് സിജോയോടും കുടുംബത്തോടും മാപ്പ് പറയാൻ അസി റോക്കി ഇതുവരെയും തയ്യാറായിട്ടില്ല. ഇപ്പോഴിതാ ഏറ്റവും പുതിയ അഭിമുഖത്തിൽ സിജോയോട് ചെയ്ത പ്രവൃത്തിയെ ന്യായീകരിക്കുന്ന അസി റോക്കിയെ വിമർശിച്ച് എത്തിയിരിക്കുകയാണ് സീസൺ ആറിലെ മത്സരാർത്ഥിയും യുട്യൂബറുമായ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണൻ. അസുഖം മറച്ചുവെച്ച് ​ഗെയിം കളിച്ച് സർവൈവ് ചെയ്ത സിജോ കാട്ടുതീയല്ല കൊടുങ്കാറ്റാണ് എന്നാണ് സായ് പറയുന്നത്.

സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സംസാരിക്കുകയായിരുന്നു സായ് കൃഷ്ണൻ. സിജോ എന്റെ ക്ലോസ് ഫ്രണ്ടും ബ്രദറുമാണിപ്പോൾ. അവനെ അടുത്ത് അറിഞ്ഞപ്പോഴാണ് അവന്റെ വൈബ് മനസിലായത്. പലരും ജാസ്മിൻ അടക്കമുള്ളവരുടെ ജേർണിയെ കുറിച്ച് പറഞ്ഞ് കേട്ടു. സിജോയ്ക്ക് മേജർ ഇൻസിഡന്റാണ് സീസൺ സിക്സില് വെച്ചുണ്ടായത്. അതിൽ നിന്നെല്ലാം സർവൈവ് ചെയ്ത് തിരിച്ച് വന്നു സിജോ. സിജോ രണ്ടാമത് ഹൗസിലേക്ക് വന്നശേഷം സിജോയുടെ ​ഗെയിം ഡൗണായിയെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നു. മാത്രമല്ല കാട്ടുതീയെന്ന് വിളിച്ച് കളിയാക്കുന്നതും കണ്ടിട്ടുണ്ട്. ഇന്ന് ഈ വീഡിയോ ചെയ്യുന്നത് അസി റോക്കിയുടെ ഒരു അഭിമുഖം വീഡിയോ കാണാൻ ഇടയായതുകൊണ്ടാണ്. റോക്കി റോക്കിയുടെ വേർഷനാണ് ആ അഭിമുഖത്തിൽ പറഞ്ഞത്. സിജോയോട് ചെയ്ത പ്രവൃത്തിയിൽ റോക്കി ന്യായീകരിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും പറ്റിയത് പറ്റിയെന്ന് തിരിച്ച് അറിഞ്ഞ് സിജോയേയും അവന്റെ ഫാമിലിയേയും റോക്കി വിളിച്ച് സോറി പറയണമായിരുന്നുവെന്നും അല്ലാതെ പബ്ലിക്ക് സ്റ്റണ്ടിന്റെ ഭാ​ഗമായി സോറി പറയുകയായിരുന്നില്ല ചെയ്യേണ്ടത് എന്നും സായി കൃഷ്ണ പറയുന്നു. റോക്കി സിജോയുടെ ലൈഫിൽ ഉണ്ടാക്കിയ ഇംപാക്ട് വലുതാണ്. വെർബൽ എബിലിറ്റി വളരെ കൂടുതലുള്ള വ്യക്തിയായിരുന്നു റോക്കിയുമായുള്ള പ്രശ്നത്തിന് മുമ്പ് സിജോ.

rocky
rocky

പക്ഷെ താടിയെല്ലിന് പരിക്കേറ്റശേഷം സിജോയ്ക്ക് അധികം സംസാരിക്കാൻ പറ്റാതെയായിയെന്നും ഭക്ഷണം പോലും നന്നായി കഴിക്കാൻ സിജോയ്ക്ക് ഹൗസിലായിരുന്നപ്പോൾ പറ്റിയിരുന്നില്ലയെന്നും ഇപ്പോഴും നിത്യ ജീവിതത്തിൽ സിജോ ഇത് തുടരുന്നുണ്ട്. പുറത്ത് പോയി ഫുഡ് കഴിച്ചാലും അവസ്ഥ ഇത് തന്നെയാണ് എന്നും എപ്പോഴും സോഡയും സിറിഞ്ചും കയ്യിൽ കരുതണമെന്നും ആ വിഷമം അവൻ തന്നെ പറഞ്ഞിട്ടുണ്ട്. ശ്വേത മാം ഹൗസിൽ വന്നപ്പോൾ സിജോയുടെ അവസ്ഥ കണ്ടതാണ് എന്നും അത്രത്തോളം നീരുണ്ടായിരുന്നു മുഖതെന്നും സായി ഓപറയുന്നു. കാരണം ഹോട്ടൽ ടാസ്ക്കിൽ സിജോ ഒരുപാട് സംസാരിച്ചിരുന്നു. വായിൽ പഴുപ്പ് വന്ന് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ സിജോ ഇരിക്കുന്നത് താൻ കണ്ടിട്ടുണ്ട്. നന്നായി സംസാരിക്കേണ്ട ടാസ്ക്ക് വന്നാൽ പോലും സിജോയ്ക്ക് ഇത്തരം പ്രശ്നങ്ങൾ ഉള്ളതിനാൽ ഒന്നിനും സാധിക്കുമായിരുന്നില്ല. സിജോയുടെ ​ഗെയിം ഡൗണായിയെന്ന് പറയുന്നവർ ഇത് കൂടി മനസിലാക്കണമെന്നും ഇത്രയും ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും തന്റെ മാക്സിമം സിജോ ഹൗസിൽ ചെയ്തിട്ടുണ്ട് എന്നും ഇനിയും ചെന്നൈയിൽ പോയി സിജോയ്ക്ക് തുടർ ചികിത്സ ചെയ്യണമെന്നും ആരോ​ഗ്യപ്രശ്നങ്ങൾ നിരവധി ഉണ്ടായിട്ടും സിജോ പരാതി പറയാതെയാണ് ​ഗെയിം കളിച്ചത്. ഒഴിഞ്ഞ് മാറി നിന്നിട്ടില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ സിജോ കാട്ടുതീ അല്ല കൊടുങ്കാറ്റാണ് എന്നപോക്കെയ്നു സായി പുതിയ വീഡിയോയിലൂടെ പറയുന്നത്.

rocky
rocky

സിജോയ്ക്ക് ആ സംഭവത്തോടെ ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ന്യായീകരിക്കുന്നതിന് പകരം റോക്കി സിജോയോടും കുടുംബത്തോടും സോറി പറയുകയാണ് വേണ്ടത് എന്നും സായ് കൃഷ്ണ കൂട്ടിച്ചേർത്തു. അതേസമയം കസ്‌കിഞ്ഞ ദിവസമാണ് റോക്കി ഒരു ഓൺലൈൻ മാധ്യമത്തിന് സ്വയം ന്യായീകരിച്ചുകൊണ്ട് വീഡിയോ നൽകിയത്. ഒരു ആക്ഷന്റെ റിയാക്ഷൻ മാത്രമാണെന്നും മനപ്പൂർവ്വം ചെയ്‌തെതെല്ലെന്നുമാണ് ഹൗസിലുണ്ടായതെന്നാണ് റോക്കി ഞ്യായീകരിച്ചുകൊണ്ട് പറഞ്ഞത്.