Film News

ഒരു പ്രോപ്പര്‍ റെസ്റ്റ് കിട്ടിയാല്‍ തിരിച്ചുവരാന്‍ പറ്റും!! ആരോഗ്യ വിവരം പങ്കിട്ട് സായിയുടെ ഭാര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായി മുന്നോട്ട് പോകുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ആറ് മത്സരാര്‍ഥികള്‍ ഒരുമിച്ച് എത്തിയത്. എന്നാല്‍ അവരെല്ലാവരും തന്നെ വൈകാതെ തന്നെ പുറത്തേക്ക് എത്തി. പലരും ആരോഗ്യപ്രശ്‌നം കാരണമാണ് ഷോ വിട്ടത്. ഇത്തവണത്തെ സീസണില്‍ കൂടുതല്‍ മത്സരാര്‍ഥികള്‍ക്കും ആരോഗ്യമോശമായിരിക്കുകയാണ്.

നടുവേദന കാരണം ഷോ വിട്ട പൂജ കൃഷ്ണ്ക്ക് പിന്നാലെ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണയും നടുവേദന കാരണം പ്രശ്‌നത്തിലാണ്. വേദന അധികമായതോടെ സായിയെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോഴിതാ സായിയുടെ ഭാര്യ സ്നേഹ സായിയുടെ ആരോഗ്യവിവരം പങ്കുവച്ചിരിക്കുകയാണ്.

സായിക്ക് കുഴപ്പമൊന്നുമില്ല. റെസ്റ്റ് എടുത്താല്‍ മാറുമെന്നാണ് ഭാര്യ പറയുന്നത്. നടുവേദനയുള്ളതു കൊണ്ട് തന്നെ ഷോയില്‍ തുടരാന്‍ പറ്റുമോ എന്നതില്‍ ആശങ്കയുണ്ട്. വിശ്രമം ആവശ്യമാണെന്നും വിശ്രമിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്നേഹ അറിയിക്കുന്നു. സായിയുടെ ആരോഗ്യം കുറച്ച് വീക്ക് ആണ്. മൂന്ന് ദിവസം മുമ്പത്തെ ടാസ്‌കാണ് പ്രശ്‌നമായത്. ഹിപ്പിന്റെ ഭാഗത്താണ് വേദന. ആ ടാസ്‌കില്‍ കുറച്ച് ഓടേണ്ടി വന്നിരുന്നു. പാവ ടാസ്‌കിലൊക്കെ ഓടിയതുകൊണ്ടാണ് വേദന വന്നതെന്നും സ്നേഹ പറയുന്നു.

സായിയുടെ ആരോഗ്യാവസ്ഥ അന്വേഷിച്ച് പലരും ബന്ധപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. സായിക്ക് ഇടയ്ക്ക് ഇടയ്ക്ക് വേദന ഉണ്ടാകുന്നതാണ്. നല്ല പെയിന്‍ വരുമ്പോള്‍ മാത്രമേ ആശുപത്രിയില്‍ പോകാറുള്ളൂ. മെസേജ് അയച്ച എല്ലാരോടും നന്ദിയുണ്ട്. സായിക്ക് ഇതുവരെ എന്തായാലും ഒരു കുഴപ്പവുമില്ലെന്നും സ്‌നേഹ പറയുന്നു.

വേദനയുള്ളതുകൊണ്ട് റെസ്റ്റ് എടുക്കണം. ഡോക്ടേഴ്സിനെ കാണിച്ചു എന്നാണ് അറിഞ്ഞത്. ആശുപത്രിയില്‍ പോയത് നമ്മള്‍ ഇന്ന് കണ്ടല്ലോ. വേറെ കുഴപ്പമൊന്നുമില്ല. പിന്നെ ഇനി ബിഗ് ബോസില്‍ വരാന്‍ പോകുന്നതെല്ലാം ഫിസിക്കല്‍ ടാസ്‌കുകളാണ്. ഒരു പ്രോപ്പര്‍ റെസ്റ്റ് കിട്ടിയാല്‍ സായിക്ക് അത് തിരിച്ച് വരാനുള്ളതേ ഉള്ളു. എല്ലാവരും പ്രാര്‍ത്ഥിക്കുക. എന്തെങ്കിലും അപ്ഡേറ്റുകള്‍ ഉണ്ടെങ്കില്‍ അറിയിക്കുമെന്നും സ്നേഹ യൂട്യൂബ് വീഡിയോയില്‍ പറയുന്നു.

Anu