വളരെ അൺകംഫർട്ടബിൾ ആയിട്ടുള്ള ഒരു കാര്യമാണ് അത്, സായ് പല്ലവി

Follow Us :

മികച്ച നടി മാത്രമല്ല, അസാധ്യ നർത്തകി കൂടിയാണ് സായ് പല്ലവി. പലപ്പോഴും സായി പല്ലവി തന്റെ സിനിമകളിൽ നൃത്തം ചെയ്തു പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള കാര്യമാണ്. പ്രേമത്തിൽ ആണ് സായ് പല്ലവി ആദ്യമായി അഭിനയിക്കുന്നത് മലയാള സിനിമയിൽ. അതിൽ തന്നെ അസാധ്യമായി നൃത്തം ചെയ്തു മലയാളി ആരാധകരെ സ്വന്തമാക്കാൻ സായ് പല്ലവിക്ക് കഴിഞ്ഞു. അതിനു ശേഷം ഇങ്ങോട്ട് പല സിനിമകളിലും സായ് പല്ലവി നൃത്തത്തിൽ ഉള്ള തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞിട്ടുള്ളതാണ്.

 

ഇപ്പോഴിതാ പല സിനിമകളിലും പീരീഡ്സ് സമയത്ത് ആണ് തനിക് നൃത്തം ചെയ്യേണ്ടി വന്നിട്ടുള്ളത് എന്ന് പറയുകയാണ് സായ് പല്ലവി. ശ്യാം സിംഗ റോയ് എന്ന സിനിമയില്‍ അസാധ്യ നൃത്തമാണ് സായ് പല്ലവി കാഴ്ച വെച്ചത്. അതിലെ പെർഫോമൻസിനെ കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പല സിനിമകളിലും പീരീഡ്സ് സമയത്ത് തനിക്ക് നൃത്തം ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ ഒരു സിനിമയാണ് ശ്യാമ സിംഗ റോയ്. സിനിമയിൽ ക്ലാസ്സിക്കൽ ഡാൻസ് ചെയ്യേണ്ട രംഗങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ ആ സമയത്ത് തനിക്ക് ആർത്തവം ആയിരുന്നു. ആർത്തവ സമയങ്ങളിൽ നൃത്തം ചെയ്യുക എന്നത് വളരെ അൺകംഫർട്ടബിൾ ആയിട്ടുള്ള കാര്യമാണ്. അത് കൊണ്ട് തന്നെ പല ബുദ്ധിമുട്ടുകളും സഹിച്ചാണ് താൻ ആ സമയത്ത് നൃത്തം ചെയ്തത്. ആ സിനിമയിൽ മാത്രമല്ല, പല സിനിമകളിലും നൃത്തം ചെയ്യേണ്ടി വന്നിട്ടുള്ളത് ആർത്തവ സമയത്ത് ആണെന്നും വലിയ ബുദ്ധിമുട്ട് തന്നെയാണ് ആ സമയത്ത് നൃത്തം ചെയ്യാൻ എന്നുമാണ് താരം പറയുന്നത്.