മികച്ച നടി മാത്രമല്ല, അസാധ്യ നർത്തകി കൂടിയാണ് സായ് പല്ലവി. പലപ്പോഴും സായി പല്ലവി തന്റെ സിനിമകളിൽ നൃത്തം ചെയ്തു പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള കാര്യമാണ്. പ്രേമത്തിൽ ആണ് സായ് പല്ലവി ആദ്യമായി അഭിനയിക്കുന്നത് മലയാള സിനിമയിൽ. അതിൽ തന്നെ അസാധ്യമായി നൃത്തം ചെയ്തു മലയാളി ആരാധകരെ സ്വന്തമാക്കാൻ സായ് പല്ലവിക്ക് കഴിഞ്ഞു. അതിനു ശേഷം ഇങ്ങോട്ട് പല സിനിമകളിലും സായ് പല്ലവി നൃത്തത്തിൽ ഉള്ള തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞിട്ടുള്ളതാണ്.
ഇപ്പോഴിതാ പല സിനിമകളിലും പീരീഡ്സ് സമയത്ത് ആണ് തനിക് നൃത്തം ചെയ്യേണ്ടി വന്നിട്ടുള്ളത് എന്ന് പറയുകയാണ് സായ് പല്ലവി. ശ്യാം സിംഗ റോയ് എന്ന സിനിമയില്‍ അസാധ്യ നൃത്തമാണ് സായ് പല്ലവി കാഴ്ച വെച്ചത്. അതിലെ പെർഫോമൻസിനെ കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പല സിനിമകളിലും പീരീഡ്സ് സമയത്ത് തനിക്ക് നൃത്തം ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ ഒരു സിനിമയാണ് ശ്യാമ സിംഗ റോയ്. സിനിമയിൽ ക്ലാസ്സിക്കൽ ഡാൻസ് ചെയ്യേണ്ട രംഗങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ ആ സമയത്ത് തനിക്ക് ആർത്തവം ആയിരുന്നു. ആർത്തവ സമയങ്ങളിൽ നൃത്തം ചെയ്യുക എന്നത് വളരെ അൺകംഫർട്ടബിൾ ആയിട്ടുള്ള കാര്യമാണ്. അത് കൊണ്ട് തന്നെ പല ബുദ്ധിമുട്ടുകളും സഹിച്ചാണ് താൻ ആ സമയത്ത് നൃത്തം ചെയ്തത്. ആ സിനിമയിൽ മാത്രമല്ല, പല സിനിമകളിലും നൃത്തം ചെയ്യേണ്ടി വന്നിട്ടുള്ളത് ആർത്തവ സമയത്ത് ആണെന്നും വലിയ ബുദ്ധിമുട്ട് തന്നെയാണ് ആ സമയത്ത് നൃത്തം ചെയ്യാൻ എന്നുമാണ് താരം പറയുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…