പ്രേമത്തിലെ മലര് മിസ്സായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ്
സായി പല്ലവി. അതിന് ശേഷം മലയാളത്തില്‍ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞില്ല, ശേഷം തമിഴിലും തെലുങ്കിലും നിറഞ്ഞുനില്‍ക്കുകയാണ് താരം. അഭിനേത്രി മാത്രമല്ല സായി, ഒരു നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.
ഇതിനിടെ ഒരു അഭിമുഖത്തില്‍ സായ് പല്ലവി തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡിയര്‍ കോമ്രയ്ഡിന്റെ ഷൂട്ടിങ് തുടങ്ങിയ സമയത്ത് അതില്‍ നിന്നും സായ് പല്ലവി പിന്മാറിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ ലിപ് ലോക്ക് രംഗങ്ങള്‍ ഉള്ളതാണ് സായ് പല്ലവിയുടെ പിന്മാറ്റത്തിന് കാരണമെന്നും വാര്‍ത്ത ഉണ്ടായിരുന്നു.
ഇപ്പോള്‍ അതിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി. കുടുംബ ചിത്രങ്ങളില്‍ ആണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അത്തരം കഥകളാണ് താന്‍ കേള്‍ക്കുന്നതെന്നും നടി പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, സ്ത്രീകള്‍ക്ക് പ്രാധാന്യം നല്കുന്ന വേഷങ്ങളാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്നും സായ് പല്ലവി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…