മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥ പറയുന്ന അമരൻ; ശിവകാർത്തികേയന്റെ നായികയാകുന്നത് സായ് പല്ലവി, പോസ്റ്റർ പുറത്ത്

Follow Us :

തമിഴ് സിനിമ ലോകം വലിയ പ്രതീക്ഷ അർപ്പിച്ചിട്ടുള്ള ചിത്രമാണ് അമരൻ. ശിവകാർത്തികേയൻ ചിത്രം സംവിധാനം ചെയ്യുന്നത് രാജ്കുമാർ പെരിയസാമി ആണ്. അശോകചക്ര നേടിയ കശ്മീരിൽ വീരമൃത്യുവരിച്ച മേജർ മുകുന്ദ് വരദരാജൻറെ ജീവിത കഥയാണ് ചിത്രം പറയുന്നത്. അമരനിലെ നടിയുടെ കാരക്ടർ പോസ്റ്റർ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ളത്.
ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായി എത്തുന്നത് സായ് പല്ലവിയാണ്. താരത്തിന്റെ ജന്മദിനത്തിലാണ് അണിയറ പ്രവർത്തകർ പോസ്റ്റ്‍ പുറത്തുവിട്ടത്. കമൽ ഹാസനും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് അമരൻ നിർമ്മിക്കുന്നത്. രാജ്കുമാർ പെരിയസാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായിരിക്കും അമരൻ പ്രദർശനത്തിനെത്തുക.
ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. കശ്മീരിലടക്കം സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.