സായ് പല്ലവി നായികയായെത്തുന്ന ഗാര്‍ഗിയുടെ ഫസ്റ്റ്‌ലുക്ക്; നിര്‍മ്മാണം ഐശ്വര്യ ലക്ഷ്മി

സായ് പല്ലവി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ഗാര്‍ഗി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രം നിര്‍മിക്കുന്നത്. ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി നായകനായ റിച്ചി എന്ന ചിത്രത്തിന് ശേഷം ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗാര്‍ഗി. ചിത്രത്തിന്റെ മേക്കിങ് ഗ്ലിംപ്‌സും ഒപ്പം പുറത്തുവിട്ടിട്ടുണ്ട്. സായ് പല്ലവിയുടെ ജന്മദിനത്തിലാണ് ഗാര്‍ഗിയുടെ ഫസ്റ്റ് ലുക്ക് ടീം പുറത്തുവിടുന്നത്.

തമിഴ്, കന്നഡ, തെലുങ്ക് എന്നീ മൂന്ന് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഡബ്ബ് ചെയ്തിരിക്കുന്നത് സായ് പല്ലവി തന്നെയാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഐശ്വര്യ ലക്ഷ്മിക്കൊപ്പം രവിചന്ദ്രന്‍ രാമചന്ദ്രന്‍, തോമസ് ജോര്‍ജ്, ഗൗതം രാമചന്ദ്രന്‍ എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ മൈത്രി എന്ന ദേവദാസിയെയാണ് സായ് അവതരിപ്പിച്ചത്.

കഥാപാത്രത്തിന്റെ വാര്‍ദ്ധക്യകാലം അവതരിപ്പിക്കാനായി മണിക്കൂറുകളോളം മേക്കപ്പ് ചെയ്യുന്ന സായ് പല്ലവിയുടെ വീഡിയോ വൈറലായിരുന്നു. ഛായാഗ്രഹണം പ്രേമകൃഷ്ണ അക്കട്ടു, ശ്രയന്തി എന്നിവരാണ്. എഡിറ്റിങ് ഷഫീക് മുഹമ്മദ് അലി. നാനി നായകനായെത്തിയ ശ്യാം സിംഘ റോയിയാണ് സായി പല്ലവിയുടേതായി അവസാനം പുറത്തിങ്ങിയ ചിത്രം.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

7 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

14 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

23 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

34 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

41 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

47 mins ago