മലായാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി.നൃത്തത്തിലൂടെയാണ് താരം കൂടുതൽ ആരാധകരെ സമ്പാദിച്ചത്. അൽഫോൺസ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ സായ് പല്ലവി ഇന്ന് തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് നായികമാരിൽ ഒരാളാണ്. സായ് പല്ലവിക്ക് പിന്നാലെ സഹോദരി പൂജയും അഭിനയലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. തന്റെ പ്രിയ സഹോദരിക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് സായ് പല്ലവി.
‘എന്റെ കുരങ്ങിക്ക് ജന്മദിനാശംസകൾ. മികച്ചൊരു സഹോദരിയാകാനുള്ള ശ്രമത്തിൽ, നീ എന്നെ ഒരു മികച്ച മനുഷ്യനാക്കി. നീ എന്നെ വളരെയധികം കാര്യങ്ങൾ പഠിപ്പിക്കുന്നു,നന്ദി ചെല്ല..നീയെന്റെ സ്നേഹവും വെളിച്ചവും സന്തോഷവുമാണ്.. ഞാൻ നിന്നെ സ്നേഹിക്കുന്നു.’എന്നാണ് സായ് പല്ലവി തന്റെ ഇൻസ്റ്റഗ്രമിൽ കുറിച്ചത്.
സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ 2018ൽ ഒരു തമിഴ് ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയത്. പൂജ കണ്ണൻ നായികയായി എത്തിയ ചിത്രമാണ് ചിത്തിരൈ സെവ്വാനം. സിൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ കണ്ണന് ഒപ്പം സമുദ്രക്കനി, റിമ കല്ലിങ്കൽ എന്നിവരുമുണ്ട്.
സായ് പല്ലവി ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഊട്ടി, കോട്ടഗിരി എന്നിവടങ്ങളിലായിരുന്നു പൂജയും സായ് പല്ലവിയും. ഈ യാത്രയുടെ ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…