അഭിനയിക്കണമെങ്കില്‍ എന്നെ തൃപ്തിപ്പെടുത്തണം, തുറന്ന് പറഞ്ഞ് സായ് പല്ലവി

Follow Us :

പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സായ് പല്ലവി. ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയ താരം പിന്നീട് സിനിമാലോകത്തേക്കും എത്തുകയാണ്. പ്രേമത്തിലൂടെ എത്തിയ താരം
തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. നിരവധി സൂപ്പര്‍താര സിനിമകളില്‍ താരമാണ് നായിക. ഇപ്പോഴിതാ ബോളിവുഡ് സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

Sai Pallavi's face turned against acting in advertisement

സായ് പല്ലവിയുടെ വാക്കുകള്‍- ബോളിവുഡ് സിനിമ എന്ന് പറഞ്ഞത് കൊണ്ട്, വെറുതേ ഒരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കണം എന്ന് എനിക്ക് താത്പര്യമില്ല. എല്ലാവരെയും പോലെ ബോളിവുഡ് സിനിമ എന്ന് പറഞ്ഞാല്‍ ഹാ ചെയ്യാം എന്ന ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ച് തിരക്കഥയാണ് പ്രധാനം. തിരക്കഥ വായിക്കുമ്പോള്‍ നടി എന്ന നിലയിലല്ല, ഒരു പ്രേക്ഷക എന്ന നിലയിലാണ് ഞാന്‍ വായിക്കുന്നത്. അത് എന്നെ സംതൃപ്തിപ്പെടുത്തുക ആണെങ്കില്‍ ചെയ്യും.
ബോളിവുഡില്‍ തന്നെ ആകണം എന്നില്ല. ഇവിടെ എന്റെ തായ് മൊഴിയിലില്‍ ആയാലും മറ്റേത് ഭാഷയില്‍ ആണെങ്കിലും തിരക്കഥ എന്നെ തൃപ്തിപ്പെടുത്തിയാല്‍ മാത്രമേ ചെയ്യൂ. ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യം തന്നൊണ്. മികച്ച കഥയും ടീമും വന്നാല്‍ ചെയ്യും. അതില്‍ എതിര്‍ അഭിപ്രായമില്ല. പക്ഷെ എന്റെ നിബന്ധനകള്‍ ഒന്നും മാറ്റാന്‍ തയ്യാറല്ല. കുടുംബത്തിനൊപ്പം തനിയ്ക്ക് പോയിരുന്ന കാണാന്‍ പറ്റുന്ന സിനിമകള്‍ മാത്രമേ ചെയ്യൂ