fbpx

സഹോദരി പൂജയുടെ വിവാഹ നിശ്ചയത്തിൽ തിളങ്ങി സായി പല്ലവി 


മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ പ്രേക്ഷക സ്വീകാര്യത നേടിയ നടിയാണ് സായി പല്ലവി, ഇപ്പോൾ താരത്തിന്റെ സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. പൂജയുടെ ഭാവി വരൻ വിനീത് ആണ്, നടിയുടെ ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നു സഹോദരിയെക്കാൾ തിളങ്ങിയല്ലോ നടി എന്നാണ്, കഴിഞ്ഞ ദിവസം പൂജ തന്റെ ഇൻസ്റ്റാഗ്രാമിൽ തന്റെ ഭാവി വരൻ വിനീതിനെ പരിചയപെടുത്തിയിരുന്നു.

അതിനു ശേഷമാണ് പൂജയുടെ വിവാഹ നിശ്ച്ചയ വാർത്തകൾ പുറത്തുവരുന്നത്, ഇപ്പോൾ പൂജയുടെ വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രം കണ്ടു ആരാധകർ ചോദിക്കുന്നത് എന്നാണ് സായി പല്ലവിയുടെ വിവാഹം എന്നാണ്, ചിത്തിര സെവാനം  എന്ന ചിത്രത്തിൽ പൂജ അഭിനയിച്ചിരുന്നു. എന്നാൽ അതിനു ശേഷം പൂജ മറ്റു ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല

എന്നാൽ സായി പല്ലവി ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്, പ്രേമം എന്ന ചിത്രത്തലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് കടന്നു വന്നത്, പിന്നീട് താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു, ഇപ്പോൾ അന്യ ഭാഷ ചിത്രങ്ങളിലും താരം സജീവമാണ്


×