5 ലക്ഷത്തിന്റെ പണപ്പെട്ടിയെടുത്ത് സായി സ്ഥലം വിട്ടു; തുക നന്ദനയ്ക്ക് കൊടുക്കാനെന്ന് പ്രേക്ഷകർ 

Follow Us :

5 ലക്ഷം രൂപയുടെ പണപ്പെട്ടി എടുത്ത് സായി കൃഷ്ണ ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തു പോയിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. അതോടെ മൂന്ന് ദിവസം കൊണ്ട് കഴിയേണ്ടിയിരുന്ന ടാസ്ക് ഒരു ദിവസം കൊണ്ട് താനെ അവസാനിച്ചിരിക്കുകയാണ്. ആദ്യം ബിഗ്ഗ്‌ബോസിൽ വെച്ച 5 ലക്ഷം രൂപയാണ് സായി എടുത്തിരിക്കുന്നത് എന്നാണ് വിവരം. നന്ദന പോയതോടെ സായി തന്നെ പണപ്പെട്ടി എടുക്കുമെന്നാണ് ഏവരും കരുതിയിരുന്നത്, ഏതായാലും അതുപോലെ തന്നെ സംഭവിച്ചിട്ടുമുണ്ട്. നിലവിൽ നന്ദന ആയിരുന്നു പണപ്പെട്ടി എടുക്കാൻ സാധ്യതയുള്ള മത്സരാർത്ഥി. എന്നാൽ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ നന്ദന  പുറത്തായതോടെയാണ് പണപ്പെട്ടി എടുക്കാൻ സാധ്യതയുള്ളത് സായി ആണെന്നും ചർച്ചകകൾ വന്നത്. എന്നാൽ ഹൗസിൽ മത്സരാർത്ഥികൾ തമ്മിൽ നടത്തിയ ചർച്ചയിൽ ഒരിക്കൽ പോലും സായി പണപ്പെട്ടി എടുക്കുമെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. എന്നാൽ സായി പണപ്പെട്ടി എടുക്കുമെന്നും അത് നന്ദനയ്ക്ക് കൊണ്ടുക്കുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ടായിരുന്നു. മാത്രമല്ല പണപ്പെട്ടിയുടെ ആദ്യത്തെ റൗണ്ടിൽ തന്നെ സായി അത് എടുത്തത് മണ്ടത്തരമാണെന്ന് പറയുന്നവരുമുണ്ട്. അതേസമയം തന്നെ ഫൈനലിലേക്ക് എത്തില്ലെന്ന് ഉറപ്പായതുകൊണ്ട് തന്നെ പണപ്പെട്ടി എടുത്തത് മികച്ച തീരുമാനമാണെന്നു പറഞ്ഞു സായിയെ അനുകൂലിക്കുന്നവരും ഏറെയാണ്. ഏതായാലും പണപ്പെട്ടി സായി എടുത്തിട്ടുണ്ട് ഇനി അത് ആർക്കെങ്കിലും കൊടുക്കുമോ ഇല്ല്ലയോ എന്ന് കണ്ടറിയണം.

അതേസമയം കഴിഞ്ഞ സീസണിൽ നാദിറ മെഹ്‌റിന് ആയിരുന്നു പണപ്പെട്ടി സ്വന്തമാക്കിയ മത്സരാർത്ഥി. ഏഴു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയാണ് നാദിറ പണപ്പെട്ടി ടാസ്കിലൂടെ സ്വന്തമാക്കിയത്. താൻ ഫൈനൽ വരെ നിന്നാലും വിജയി ആകുമെന്ന് ഉറപ്പില്ലെന്നും തനിക്ക് ഏഴു ലക്ഷം രൂപ വലുതാണെന്നും പറഞ്ഞുകൊണ്ടാണ് നാദിറ പണപ്പെട്ടി എടുത്തത്. ആദ്യ ദിവസനങ്ങളിൽ പെട്ടി തുറന്നപ്പോൾ കുറച്ച് തുക ആയതുകൊണ്ട് തന്നെ  മൂന്നാമത്തെ ദിവസമാണ് നാദിറ പണപ്പെട്ടി എടുത്തത്. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി സീസണ്‍ 5 ലാണ് ഒരു മത്സരാര്‍ഥി പണപ്പെട്ടി എടുത്ത് പുറത്ത് പോകുന്നത്.  അതേസമയം കഴിഞ്ഞ ദിവസമാണ് പണപ്പെട്ടി ടാസ്കുമായി ബന്ധപ്പെട്ട ഒരു പ്രോമോ വീഡിയോ ബിഗ്ഗ്‌ബോസ് പുറത്തു വിട്ടത്. ഈ മണി ബോക്സ് തൊട്ടാൽ എടുക്കണം, എടുത്താൽ പോകണം സമയമുണ്ട് ചിന്തിക്കാൻ, ആലോചിച്ച് മാത്രം ചെയ്യുക എന്നാണ് പണപ്പെട്ടിയുമായി ബിഗ്ഗ്‌ബോസ് ഹൗസിലേക്ക് എത്തി സിഐഡി രാംദാസ് പറഞ്ഞത്.

അഞ്ച് ലക്ഷം രൂപയുടെ പണപ്പെട്ടിയും കൊണ്ടാണ് സിഐഡി രാംദാസ് എത്തിയത്. തുടര്‍ന്ന് 5 ലക്ഷത്തിന്‍റെ ഒരു പെട്ടി വരുന്നതും സായ്, ജിന്‍റോ, അഭിഷേക് അടക്കമുള്ള മത്സരാര്‍ഥികള്‍ അതിനടുത്ത് നില്‍ക്കുന്നതും കാണാം. ഇതിന്റെ പ്രോമോ വീഡിയോ ഇതിനോടകം തന്നെ വയറലായിട്ടുണ്ട്.  മാത്രമല്ല ഈ സീസണില്‍ പണപ്പെട്ടി ടാസ്ക് വരുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. പണപ്പെട്ടി എടുക്കാനുള്ള താല്‍പര്യം പുറത്തായ സ്ഥാനാര്‍ഥി നന്ദന സുഹൃത്തുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ടാസ്ക് വരുന്നതിന് മുന്‍പ് നന്ദന എവിക്റ്റ് ആക്കുകയായിരുന്നു.   ബിഗ്ഗ്‌ബോസ് മലയാളം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ പ്രേക്ഷകർ ഉറ്റു നോക്കുന്ന ഒന്നാണ് പണപ്പെട്ടി ടാസ്ക്. ടിക്കറ്റ് റ്റു ഫിനാലെ കഴിഞ്ഞതോടെ പണപ്പെട്ടി ആരെടുക്കും എന്നതിനെക്കുറിച്ചായിരുന്നു  മത്സരാര്ഥികള്ക്കിടയിൽ പോലും ചർച്ചകൾ മുഴുവൻ.  ഒരു പണപ്പെട്ടി മുന്നില്‍ വച്ച് മത്സരാര്‍ഥികളെ പ്രലോഭിപ്പിക്കുന്നതാണ്‌ പണപ്പെട്ടി ടാസ്ക്. ബിഗ് ബോസ് മുന്നോട്ടുവെക്കുന്ന പണപ്പെട്ടി ഏത് മത്സരാര്‍ഥിക്കും സ്വന്തമാക്കാം. എന്നാല്‍ പണപ്പെട്ടി എടുത്താല്‍ ബിഗ് ബോസിലെ മത്സരം അവസാനിപ്പിച്ച് പുറത്ത് പോകേണ്ടിവരും. അതിനാല്‍ത്തന്നെ പൊതുവെ മത്സരാര്‍ഥികള്‍ ഈ ഓഫര്‍ സ്വീകരിക്കാറില്ല. അതേസമയം അടുത്ത ആഴ്ചയാണ് ബിഗ് ബോസ് മലയാളത്തിന്‍റെ ഫൈനല്‍. ഒന്‍പത് മത്സരാര്‍ഥികളാണ് ഷോയില്‍ നിലവില്‍ അവശേഷിക്കുന്നത്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം ആകാംഷ നിറഞ്ഞതാണ് ഇനി വരാനുള്ള ദിവസങ്ങള്‍.