‘കടം തന്ന് ആ ചീത്ത പേര് അങ്ങ് മാറ്റിക്കൂടെ സൈജു ചേട്ടാ…’!! കടം കൊടുത്തു പേര് മാറ്റേണ്ടെന്ന് താരം

2005 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായകനാണ് സൈജു കുറുപ്പ്. പിന്നീടങ്ങോട്ട് യുവ താരങ്ങളോടൊപ്പം സൂപ്പര്‍ താരങ്ങളോടൊപ്പവുമെല്ലാം മികച്ച കഥാപാത്രങ്ങള്‍ തന്നെ സൈജുവിനെ തേടി എത്തി. അടുത്തിടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മാളികപ്പുറത്തിലും സൈജു കേന്ദ്രകഥാപാത്രമായിരുന്നു.

അതിനിടെ താരത്തിന്റെ കഥാപാത്രങ്ങളെ കുറിച്ച് ട്രോള്‍ ഹിറ്റായിരുന്നു. കടം കയറിയ കഥാപാത്രങ്ങളോടാണ് സൈജുവിന് താല്‍പ്പര്യം എന്ന് പറഞ്ഞിട്ടുള്ളതായിരുന്നു ട്രോളുകള്‍. ഇപ്പോഴിതാ ആ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം തന്നെ.

3-4 കഥകള്‍ പ്രാരാബ്ധം കടം ഒക്കെ ഉള്ളത് commit ചെയ്തിട്ടുണ്ട്, നമ്മള്‍ പൊളിക്കും.- എന്നാണ് ട്രോള്‍ പങ്കുവച്ചുകൊണ്ട് സൈജു കുറുപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. അതിന് പിന്നാലെ ആരാധകരും രസകരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്. ചില കമന്റുകള്‍ക്കും താരം മറുപടി നല്‍കിയിട്ടുണ്ട്.

‘അടുത്തതില്‍ നിങ്ങള്‍ ബാങ്ക് മാനേജര്‍ ആയി അഭിനയിക്കണം എന്നായിരുന്നു ഒരാളുടെ കമന്റ്’,- കടക്കെണിയില്‍പ്പെട്ട ബാങ്ക് മാനേജര്‍ ആണേല്‍ ഓക്കെ എന്നാണ് താരം മറുപടി നല്‍കിയിട്ടുള്ളത്.

‘ഇങ്ങനെ ഒക്കെ എന്നും കടക്കാരന്‍ ആയി ജീവിക്കുന്നതിനെക്കാള്‍ എനിക്ക് കുറച്ചു ക്യാഷ് ഒക്കെ കടം തന്ന് ആ ചീത്ത പേര് അങ്ങ് മാറ്റിക്കൂടെ സൈജു ചേട്ടാ’- എന്നാണ് മറ്റൊരു ആരാധകന്‍ ചോദിക്കുന്നത്.

ഇത് നല്ല പേര് അല്ലെ …എന്താ ഇതില് ചീത്തയായി കണ്ടത്? എനിക്ക് പേര് മാറ്റേണ്ട കടം കൊടുത്തു- എന്നാണ് താരം ആരാധകനോട് പറയുന്നത്.

Anu