2005 ല്‍ ഹരിഹരന് സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായകനാണ് സൈജു കുറുപ്പ്. പിന്നീടങ്ങോട്ട് യുവ താരങ്ങളോടൊപ്പം സൂപ്പര്‍ താരങ്ങളോടൊപ്പവുമെല്ലാം മികച്ച കഥാപാത്രങ്ങള്‍ തന്നെ സൈജുവിനെ തേടി എത്തി. അടുത്തിടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മാളികപ്പുറത്തിലും സൈജു കേന്ദ്രകഥാപാത്രമായിരുന്നു.
അതിനിടെ താരത്തിന്റെ കഥാപാത്രങ്ങളെ കുറിച്ച് ട്രോള്‍ ഹിറ്റായിരുന്നു. കടം കയറിയ കഥാപാത്രങ്ങളോടാണ് സൈജുവിന് താല്‍പ്പര്യം എന്ന് പറഞ്ഞിട്ടുള്ളതായിരുന്നു ട്രോളുകള്‍. ഇപ്പോഴിതാ ആ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം തന്നെ.
3-4 കഥകള്‍ പ്രാരാബ്ധം കടം ഒക്കെ ഉള്ളത് commit ചെയ്തിട്ടുണ്ട്, നമ്മള് പൊളിക്കും.- എന്നാണ് ട്രോള്‍ പങ്കുവച്ചുകൊണ്ട് സൈജു കുറുപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. അതിന് പിന്നാലെ ആരാധകരും രസകരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്. ചില കമന്റുകള്‍ക്കും താരം മറുപടി നല്‍കിയിട്ടുണ്ട്.
‘അടുത്തതില്‍ നിങ്ങള്‍ ബാങ്ക് മാനേജര്‍ ആയി അഭിനയിക്കണം എന്നായിരുന്നു ഒരാളുടെ കമന്റ്’,- കടക്കെണിയില്‍പ്പെട്ട ബാങ്ക് മാനേജര്‍ ആണേല്‍ ഓക്കെ എന്നാണ് താരം മറുപടി നല്‍കിയിട്ടുള്ളത്.
‘ഇങ്ങനെ ഒക്കെ എന്നും കടക്കാരന് ആയി ജീവിക്കുന്നതിനെക്കാള്‍ എനിക്ക് കുറച്ചു ക്യാഷ് ഒക്കെ കടം തന്ന് ആ ചീത്ത പേര് അങ്ങ് മാറ്റിക്കൂടെ സൈജു ചേട്ടാ’- എന്നാണ് മറ്റൊരു ആരാധകന് ചോദിക്കുന്നത്.
ഇത് നല്ല പേര് അല്ലെ …എന്താ ഇതില്‍ ചീത്തയായി കണ്ടത്? എനിക്ക് പേര് മാറ്റേണ്ട കടം കൊടുത്തു- എന്നാണ് താരം ആരാധകനോട് പറയുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…