യോജിക്കുമോ എന്നറിയില്ല, ദൃശ്യത്തിലെ ആ കഥാപാത്രം ഏറെ ആഗ്രഹിച്ചിരുന്നു- സൈജു കുറുപ്പ്

മലയാളത്തിന്റെ പ്രിയ താരമാണ് സൈജു കുറിപ്പ്. ഏറെ നാളായി സിനിമയിലുള്ള താരം സഹനടനായും നായകനായുമെല്ലാം ശ്രദ്ധേയനാണ്. മാളികപ്പുറവും ജാനകി ജാനേയുമെല്ലാം താരത്തിന്റെ മികച്ച കഥാപാത്രങ്ങളായിരുന്നു. ഇപ്പോഴിതാ സൈജുവിന്റെ ഒരു തുറന്നുപറച്ചിലാണ് ശ്രദ്ധേയമാകുന്നത്. ദൃശ്യം സിനിമയെ കുറിച്ചാണ് സൈജു പറയുന്നത്.

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം 1, ദൃശ്യം 2വും ആരാധകര്‍ ഹൃദയത്തോട് ചേര്‍ത്ത ചിത്രങ്ങളാണ്. ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെ കഥയുമായി മൂന്നാം ഭാഗം അണിയറയിലൊരുങ്ങുകയാണ്.

ദൃശ്യം രണ്ടാം ഭാഗത്തിലെ മുരളി ഗോപിയുടെ കഥാപാത്രം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൈജു കുറുപ്പ്. പുതിയ സിനിമയായ ‘എ രഞ്ജിത്ത് സിനിമ’യുടെ പ്രമോഷനിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

ഡേറ്റ് ഇല്ലാത്തത് കാരണം വേണ്ടെന്ന് വച്ച സിനിമകളെല്ലാം ഹിറ്റായിട്ടുണ്ടെന്ന് താരം പറയുന്നു. ‘സപ്തമ ശ്രീ തസ്‌കരാ’ അത്തരം സിനിമയായിരുന്നു. ഡേറ്റിന്റെ പ്രശ്‌നം കാരണം ആ സിനിമ ഞാന്‍ വേണ്ടെന്ന് വച്ചു, എന്നാല്‍ ഞാന്‍ ഇഷ്ടപ്പെടാതെ വിട്ട സിനിമകളോ അതിലെ ആ കഥാപാത്രങ്ങളൊന്നും ശ്രദ്ധ നേടിയിട്ടില്ല. മാത്രമല്ല ചെയ്യണമെന്ന് ആഗ്രഹിച്ച കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിട്ടുമില്ല.

ഒരു കഥ കേട്ടാല്‍ അത് വേണ്ടെന്ന് വെക്കുന്നത് ഡേറ്റ് പ്രശ്‌നം കാരണമോ അല്ലെങ്കില്‍ ഇഷ്ടപെടാത്തത് കൊണ്ടോ ആയിരിക്കും. പക്ഷെ ചില സിനിമകള്‍ തിയേറ്ററില്‍ വരുമ്പോള്‍ ആ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.

അങ്ങനെ ഒരു കഥാപാത്രമാണ് ദൃശ്യം രണ്ടാം ഭാഗത്തിലെ മുരളി ഗോപിയുടേത്. അത് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. പ്രായം കൊണ്ട് യോജിക്കുമോ എന്നറിയില്ല. എങ്കിലും സിനിമ കണ്ടപ്പോള്‍ ആ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.

അത് ചെയ്യണമെന്ന് ഏറെ ആഗ്രഹം തോന്നിയതാണ്. ഒരുപക്ഷെ ആ കഥാപാത്രത്തിന് വേണ്ട പ്രായം എനിക്ക് യോജിക്കില്ലായിരിക്കാം. ആ കഥാപാത്രം എനിക്ക് ചേരുമോ ഇല്ലയോ എന്നൊന്നും അറിയില്ലെന്നും സൈജു കുറുപ്പ് പറഞ്ഞു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago