‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ നിര്‍മ്മിക്കാന്‍ ദുല്‍ഖര്‍ തയ്യാറായതിനു പിന്നിലെ കാരണം വെളിപ്പെടുത്തി സൈജു കുറുപ്പ്

സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രം ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വേഫറെര്‍ ആണ്. താന്‍ നായകനായ ചിത്രം ദുല്‍ഖര്‍ നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നതിന്റെ കാരണം വെളിപ്പെടുത്തി സൈജു കുറുപ്പ്.

‘ഒരു സുഹൃത്തെന്ന നിലയില്‍ ദുല്‍ഖര്‍ എനിക്കുവേണ്ടി ചെയ്തുതന്ന സിനിമയാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍. ദുല്‍ഖറിന്റെ വേഫറെര്‍ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തെ കുറിച്ച് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ കഥപോലും കേള്‍ക്കാതെ അദ്ദേഹം യെസ് പറയുകയായിരുന്നു. ഒരു സുഹൃത്ത് എന്ന നിലയില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാനായിരുന്നു അദ്ദേഹം ആ സിനിമ നിര്‍മിക്കാമെന്ന് ഏറ്റത്. അതിനുമുമ്പ് കഥ കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു. അതിനുശേഷം ഒരു തീരുമാനം എടുത്താല്‍ മതിയെന്നും. കഥ ദുല്‍ഖറിനും ഇഷ്ടമായി. ഇനി അഥവാ ആ കഥ ഇഷ്ടമായില്ലെങ്കില്‍പോലും അദ്ദേഹം ആ സിനിമ ചെയ്യുമായിരുന്നുവെന്നും സൈജു പറഞ്ഞു.

കാന്‍ചാനല്‍മീഡിയോട് സംസാരിക്കുകയായിരുന്നു നടന്‍. അരുണ്‍ വൈഗയ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ് ലൈനാണ് ‘ചിരിച്ചോളൂ.. പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്..!’രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന് പുറമേ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചേര്‍ത്തലയാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ ലൊക്കേഷന്‍.

Gargi

Recent Posts

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

8 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

1 hour ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago