പ്രതിഫലത്തിന്റെ കാര്യത്തില്‍ സായ് കുമാറില്‍ നിന്ന് ഒരു കോംപ്രമൈസും പ്രതീക്ഷിക്കേണ്ട..!! ദൃശ്യം സിനിമ വരെ അങ്ങനെ കളഞ്ഞു..!!

മലയാള സിനിമയില്‍ വില്ലനായും സഹനടനായും തിളങ്ങുന്ന താരമാണ് സായ്കുമാര്‍. ഒരിക്കല്‍ മദ്യപാനി എന്ന് മുദ്രകുത്തപ്പെട്ട് ഒരുപാട് വേഷങ്ങള്‍ തന്നില്‍ നിന്ന് അകന്ന് പോയതായി അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമ എന്നാല്‍ ഒരു തൊഴില്‍ തന്നെ എന്നും അതുകൊണ്ട് പ്രതിഫലത്തിന്റെ കാര്യത്തില്‍ ഞാന്‍ ഒരു കോംപ്രമൈസിനും തയ്യാറല്ലെന്നും തുറന്ന് പറയുകയാണ് സായ് കുമാര്‍. അതുകൊണ്ട് തന്നെ പലരും തന്നെ അഹങ്കാരിയായി കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.

നടന്റെ വാക്കുകളിലേക്ക്..’കാശിന്റെ കാര്യത്തില്‍ ഒരു കോംപ്രമേസും ചെയ്യില്ല എന്ന് എന്നെ പറ്റി ആള്‍ക്കാര്‍ പറയാറുണ്ട്. അതുകൊണ്ട് കുറച്ച് നല്ല വേഷങ്ങള്‍ പോയിട്ടുണ്ട്. ദൃശ്യത്തിലെ വേഷം അങ്ങനെ റെമ്യൂണറേഷന്റെ കാര്യം പറഞ്ഞ് പോയതാണ്. ഈ സംവിധായകന്, ഇന്ന പടത്തിന് ഇത്ര രൂപ കിട്ടണം എന്ന് പറയുന്ന ആളല്ല ഞാന്‍. പുതിയ ആളായാലും പടം ഓടത്തില്ലെന്ന് തോന്നുവാണേലും എന്റെ കഥാപാത്രം എന്നെകൊണ്ട് ഭംഗിയാക്കാന്‍ നോക്കുന്ന ആളാണ് ഞാന്‍.

ജോലി ചെയ്താല്‍ പൈസ കിട്ടണം. അത് ചോദിച്ചു വാങ്ങിക്കുമ്പോള്‍ അയാള്‍ക്ക് അഹങ്കാരമാണെന്നും പൈസ കൂടുതല്‍ ചോദിക്കുമെന്നും പറയും. കൂടുതലാണെങ്കില്‍ വിളിക്കണ്ട. ഇത് അഹങ്കാരത്തില്‍ പറയുന്നതല്ല. അല്ലെങ്കില്‍ അങ്ങനൊരു കഥാപാത്രമായിരിക്കണം.

എന്നാല്‍ ചില വേഷങ്ങള്‍ക്കായി റെമ്യൂണറേഷനില്‍ വിട്ടുവീഴ്ച ചെയ്തിട്ടുമുണ്ട്…അദ്ദേഹം പറയുന്നു. ഇപ്പോഴും മലയാള സിനിമയില്‍ വലുതും ചെറുതുമായ ഒരുപാട് വേഷങ്ങളില്‍ സായ് കുമാര്‍ എത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ടാണ് താരം അഭിനയിച്ച ഏറ്റവും പുതിയ സിനിമ.

Aswathy